Tuesday, 14 July 2026

കുഴിമന്തി കഴിച്ചവർക്ക് കൂട്ടമായി ഭക്ഷ്യവിഷബാധ; കൊച്ചിയിലെ അൽ റീം റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ്

SHARE

 





കൊച്ചി: എറണാകുളം കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കഴിഞ്ഞ ബുധനാഴ്ച മുതൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, മറ്റ് ദേഹാസ്വാസ്ഥ്യങ്ങൾ എന്നിവ അനുഭവപ്പെട്ടത്.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പത്തിലധികം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പിന്നാലെ അടുത്ത ദിവസങ്ങളിലും ഇതേ റസ്റ്റോറന്റിൽ നിന്ന് മന്തി കഴിച്ചവർക്കും സമാന ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ ചികിത്സ തേടിയവരുടെ എണ്ണം അൻപതോളം ആയി.

സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കുകയും തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമാകും ഭക്ഷ്യവിഷബാധയുടെ കൃത്യമായ കാരണം വ്യക്തമാകുക.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും, ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.