കോഴിക്കോട്: ലഹരിക്കടിമയായ യുവാവ് സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. പ്രതി അർജുൻ അയൽപക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള പ്രകോപനമായതെന്നാണ് വിവരം. പ്രതി അർജുൻ പോലീസ് കസ്റ്റഡിയിലാണ്. വെട്ടേറ്റ അഭിനന്ദിന്റെ നില ഗുരുതരമല്ല.  പ്രതി രാസ ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളെ ലഹരി മുക്തി കേന്ദ്രത്തിൽ അടക്കം കൊണ്ടുപോയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.  ക്ഷേത്രത്തിലെ വാൾ ഉപയോഗിച്ചാണ് യുവാവ് സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചത്. താമരശേരി ചമലിൽ ആണ് സംഭവം. ചമൽ സ്വദേശി അഭിനന്ദിന് (23) ആണ് വെട്ടേറ്റത്.   ഇയാളുടെ തലയ്ക്കാണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുൻ ആണ് അഭിനന്ദിനെ വെട്ടിയത്. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ വാൾ എടുത്താണ് ഇയാൾ സഹോദരനെ വെട്ടിയത്. 
 
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
    
        
            
                
                    
                        
                            
                                
                                    
                                        
                                            
                                                
                                                    
                                                        
                                                            
                                                                
                                                                    
                                                                        
                                                                            
                                                                                
                                                                                    
                                                                                        
                                                                                            
                                                                                             ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
                                                                                     
                                                                                    
                                                                                    
                                                                                 
                                                                             
                                                                         
                                                                     
                                                                    
                                                                 
                                                             
                                                         
                                                     
                                                 
                                             
                                         
                                        
                                     
                                 
                             
                         
                     
                 
             
         
     
 
 
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.