
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട പിക്കപ്പ് വാൻ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ കാർ റോഡരികിലെ സ്വകാര്യവ്യക്തിയുടെ മതിലിടിച്ച ശേഷം സമീപത്തെ വീടിന്റെ ഭിത്തിയിലിടിച്ചുനിന്നു. സംഭവസമയത്ത് ഇതുവഴി വാഹനങ്ങളും കാൽനടയാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കാറിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിനും രണ്ടു സ്കൂട്ടറുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തലയോലപ്പറമ്പ്- തൊടുപുഴ റൂട്ടിൽ തലപ്പാറ ജംഗ്ഷനിൽനിന്നു പൊതി ഭാഗത്തേക്കുള്ള റോഡിലെ ഇറക്കത്തിലായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. പന്തലാട്ട് ജോസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇവിടെ വാടകയ്ക്കു താമസിക്കുന്ന മലപ്പുറം സ്വദേശി ഷംസുദീൻ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊടുപുഴയിൽനിന്നു വൈക്കം ഭാഗത്തേക്കു പോകുകയായിരുന്ന ഉല്ലല സ്വദേശി ഓടിച്ചിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.