കുമളി: തേക്കടിയിൽ പെരിയാർ ഹൗസിന് സമീപം കാട്ടാന ഇറങ്ങി. റോഡിൽ കാട്ടാന കൂട്ടത്തിന് മുൻപിൽ നിന്നും തലനാരിഴക്കാണ് കെ ടി ഡി സി ജീവനക്കാരനായ വെള്ളി വേലൻ രക്ഷപെട്ടത്. കുമളിയിൽനിന്നു തേക്കടിക്ക് പോകുന്ന വഴിയിൽ പെരിയാർ ടൈഗർ റിസർവിനുള്ളിലാണ് സംഭവം. പെരിയാർ ഹൗസ് ഹോട്ടലിനു സമീപമുള്ള ആനത്താരയിലുടെ ആനകൾ റോഡ് കുറുകേ കടക്കുന്ന സമയത്താണ് കെടിഡിസി ജീവനക്കാരനായ വെള്ളിവേൽ സ്കൂട്ടറിൽ എത്തിയത്. കാട്ടാനക്കൂട്ടത്തെ കണ്ട ഇദ്ദേഹം സ്കൂട്ടർ നിർത്തി. ആനകൾ റോഡിൽ നില ഉറപ്പിക്കുകയും ചിഹ്നം വിളിക്കുകയും ചെയ്തതിനെത്തുടർന്ന് വെള്ളിവേൽ പിന്തിരിഞ്ഞോടുകയായിരുന്നു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.