താമരശേരി: താമരശേരി ചുരത്തില്‍ കൂറ്റന്‍ പാറ റോഡിലേയ്ക്ക് പതിച്ച് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 11.50ഓടെയാണ് സംഭവം. ഈ സമയം വാഹനം കടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിന് അധികം വീതിയില്ലാത്ത ഇടുങ്ങിയ ഭാഗത്താണ് പാറ അടര്‍ന്ന് റോഡിലേക്ക് വീണത്. പാറ ഇളകി വീണതിനൊപ്പം മണ്ണും റോഡിലേക്ക് വീണു. സംഭവത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഒറ്റവരിയായി വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക