പത്തനംതിട്ട റാന്നിയിൽ 14 വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ.സംഭവത്തിൽ കട്ടപ്പന സ്വദേശിയായ 43കാരൻ പിടിയിലായി. വീട്ടുകാർക്ക് സംശയം തോന്നി റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലയാണ് വിവരം പുറത്തറിയുന്നത്.
പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ ലാബ് അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ഗർഭിണിയാണ്. വിവരമറിഞ്ഞതിനെത്തുടർന്ന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.കുട്ടിയെ കൌൺസലിംങ്ങിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക