വയനാട് സുൽത്താൻ ബത്തേരി ടൗണിൽ മദ്യപ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രി 10 മണിക്കായിരുന്നു സംഭവം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഒരാളുടെ കഴുത്തിന് വെട്ടേറ്റിട്ടു. സുൽത്താൻ ബത്തേരി സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. പുത്തൻകുന്ന് കാര്യംപാതി ഉന്നതിയിലെ അപ്പു, നമ്പ്യാർകുന്ന് കുറുമകൊല്ലി ഉന്നതിയിലെ വിഷ്ണു എന്നിവരാണ് പരുക്കേറ്റ മറ്റു രണ്ട് പേർ.
ബത്തേരി സ്വദേശി വിഷ്ണുവിനെ ആദ്യം ടൗണിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിൽ തലക്കും കൈക്കും പരുക്കേറ്റ മറ്റ് രണ്ട് പേര് ബത്തേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ബാറിൽ വെച്ച് മദ്യപിക്കുന്നതിനിടെ ബത്തേരി സ്വദേശി വിഷ്ണുവും സംഘവും, അപ്പു, വിഷ്ണു എന്നിവരുമായി പുകവലിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കവും കയ്യേറ്റവുമാണ് പിന്നീട് ടൗണിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിന് ഇടയാക്കിയതെന്നാണ് പൊലിസിൽ നിന്ന് ലഭിക്കുന്ന വിവരം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക