Tuesday, 27 May 2025

കെ. എസ്സ് ഇ ബി ഉദ്യോഗസ്ഥരുടെ യോഗത്തിൽ പരാതി പ്രളയം. പരിഹരിക്കാൻ നിർദ്ദേശം നല്കി മാണി സി കാപ്പൻ

SHARE


പാല: നിയോജക മണ്ഡലത്തിലെ കെ.എസ്സ് ഇ.ബിസെക്ഷനുകളിൽ നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന വൈദ്യുതി മുടക്കം ഉപഭോക്തക്കളെയും വ്യാപാരി വ്യവസായ സമൂഹത്തെയും വിവിധ സ്ഥാപനങ്ങളെയും ഗുരുതര പ്രതിസന്ധിയാക്കി രിക്കുന്ന സാഹചര്യത്തിൽ എ.എൽഎ മാണി സി കാപ്പൻ വിളിച്ചു ചേർത്ത യോഗത്തിൽ പരാതി പ്രളയം. 

തുടർന്ന് പാലാ എക്സിക്യൂട്ടിവ് എൻജനീയറുടെ പരിധിയിലുള്ള പതിനെന്ന് സെക്സനുകളിലും കേന്ദ്രീകരിച്ച് ജനപ്രതിനിധികളും റസിഡൻ്റ് അസോസിയേഷൻ മറ്റ് സന്നദ്ധ സംഘടകൾ എന്നിവരെ ഉൾപ്പെടുത്തി ഒരു മേണ റ്ററിംഗ് സമിതി രൂപീകരിക്കണം 2 മാസത്തിൽ ഒരിക്കൽ വിളിച്ചു ചേർത്ത് പരാമാവധി പരാതികളും പ്രശ്നങ്ങളും പ്രാദേശികമായി പരിഹരിക്കണം. ഓഫിസുകളിൽ വിളിക്കുന്ന ആളുകളോട് ജീവനക്കാർ മാന്യമായി സംസാരിക്കുകയും പരമാവധി പരിഹരിക്കുന്നതിന് നടപടി ഉണ്ടാകണം പതിനായിരം ഉപഭോക്താക്കൾ കൂടുതലുള്ള സെക്ഷനുകളെ വിഭജിച്ചു പുതിയ സെക്ഷൻ രൂപീകരിക്കുന്നതിനുള്ള പ്രപ്പോസലുകൾ ഒരു മാസത്തിനകം സമർപ്പിക്കണം. 

പത്ത് വർഷം മുൻപ്23000 ഉപഭോക് തളുള്ള ഈ രാറ്റുപേട്ട മേജർസെക്ഷൻ വിഭജിച്ച് കളത്തുകടവിൽ ഒരു പുതിയ സെക്ഷൻ ആരംഭിക്കണമെന്നുള്ള പ്രപ്പോസൽ നടപ്പിലാക്കി മലയോര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും പാല സെക്ഷനിലെ പാലക്കാട്ടുമല ഭാഗത്തെ വോൾട്ടേജ് പ്രശ്നത്തിന് ഒരു പുതിയ ട്രാൻസ്ഫോർ സ്ഥാപിച്ച പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് താലൂക്ക് വികസന സമതിയംഗം പീറ്റർ പന്തലാനി സ്വാഗത പ്രസംഗത്തിൽ ആവശ്യപ്പെട്ടു. 

എതെങ്കിലും ഒരു ഫീഡറിൽ വൈദ്യൂതി മുടങ്ങിയാൽ ഒരു പ്രദേശമാകെ വെള്യതി തടസ്സപ്പെട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ഒരോ ട്രാൻസ്ർമർ കേന്ദ്രികരിച്ച് ലോഡ് ബ്രാക്കിംഗ് സ്വിച്ചുകൾ സ്ഥാപിക്കുകയും കാലപഴക്കം ചെന്ന ലൈനുകളും പോസ്റ്റുകളും അടിയന്തിരമായി മാറ്റുന്നതിനും എ.ബി കേബിളുകൾ മാറ്റി കവേർഡ് കണ്ടക്ടർ സ്ഥാപിക്കുന്നതിനും കേന്ദ്ര ഗവമ്മെൻ്റിൻ്റെ റിവാബ്ട് ഡിസ്ട്രി ബ്യൂഷൻ സെക്ടർ സ്കീം (R.DSS ) ഫണ്ടിൽ നിന്നും ഫണ്ട് ലഭിക്കുന്നതിന് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നല്കണം. 




ലൈനുകളിലേയ്ക്ക് അപകടകരമായി ചാഞ്ഞ് നിൽക്കുന്ന വ്യക്ഷ ശിഖരങ്ങൾ മരങ്ങൾ മുറിക്കേണ്ട സാഹചര്യം ഉണ്ടങ്കിൽ മോണറ്റിംഗ് കമ്മറ്റിയുടെ സഹകരണത്തോടെ റവന്യൂ പൊതുമരാമത്ത് വകുപ്പുകളെ അറിയിച്ചു നടപടി സ്വീകരിക്കണം നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള യോഗം 2 മാസത്തിനുള്ളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി എക്സിക്കൂട്ടിവ് വിളിച്ചു ചേർക്കും



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user