സമൂഹമാധ്യമങ്ങളിൽ വൈറലായ ഇടുക്കി ഡാം വ്യൂ പോയിൻ്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ അപകട സാധ്യത കണക്കിലെടുത്താണ് വിലക്കേർപ്പെടുത്തിയത്. വനം വകുപ്പാണ് യാത്ര നിരോധനം ഏർപ്പെടുത്തിയത്.
ആളുകൾ വനമേഖലയിലൂടെ പ്രവേശിക്കുന്നത് തടയാൻ മുളകെട്ടി വഴി അടച്ചു. പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായത്. ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്ന സ്ഥലമെന്നതായിരുന്നു ഈ പ്രദേശത്തിൻ്റെ പ്രത്യേകത.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക