Wednesday, 4 June 2025

എൻഎംആർ ഗ്രൂപ്പ് സ്‌ഥാപകൻ ഓർമയായി നൂർമുഹമ്മദ് റാവുത്തർ അന്തരിച്ചു..

SHARE

പാലക്കാട് റാവുത്തർ ബിരിയാണിക്ക് പ്രശസ്തി നേടിയ എൻഎംആർ ഹോട്ടൽ ഗ്രൂപ്പിന്റെ സ്ഥാപകനായ എ. നൂർ മുഹമ്മദ് റാവുത്തർ (83) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 10.30ന് പാലക്കാട് പള്ളിത്തെരുവ് കബർസ്ഥാനിൽ നടക്കും.

നൂർ മുഹമ്മദ് തന്റെ പേര് ചുരുക്കിയ ‘എൻഎംആർ’ എന്ന പേരിൽ പള്ളിത്തെരുവിൽ ആദ്യ ഹോട്ടൽ ആരംഭിച്ചു. അതിനുശേഷം തിരക്കിനെ നിയന്ത്രിക്കാൻ സമീപത്ത് മറ്റൊരു ഹോട്ടൽ കൂടി തുറന്നു. പിന്നീട് ബിരിയാണി കേന്ദ്രീകരിച്ച കേറ്ററിങ് സംവിധാനം രൂപം കൊള്ളുകയും ചെയ്തു. ഇന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 6 ഹോട്ടലുകളും കേറ്ററിങ് സ്ഥാപനവുമാണ് എൻഎംആർ ഗ്രൂപ്പ് നടത്തുന്നത്. ജില്ലയ്ക്ക് പുറത്തേക്കും ഹോട്ടൽ ശൃംഖല വ്യാപിക്കുന്നു.

കുടുംബാംഗങ്ങൾ:
ഭാര്യ: സംജത്ത്
മക്കൾ: നഫീർമുഹമ്മദ്, അബ്ദുൽ റസാഖ്, ഹാരിസ്, ഷഫീഖ്
മരുമക്കൾ: റസിയബാനു, സിജ, ആയിഷ, ജസീന
സഹോദരങ്ങൾ: ഫാത്തിമ, സഫിയാമ്മ, റാഫിയ, മുഹമ്മദ്ബഷീർ, ഷെരീഫ്
പരേതരായവർ: കമറുദ്ദീൻ, അബ്ദുൽജബ്ബാർ, താജുന്നിസ.






ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user