Friday, 19 June 2026

സംസ്ഥാന ബഡ്‌ജറ്റ് സ്വാഗതം ചെയ്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ

SHARE

 


കൊച്ചി : മുഖ്യമന്ത്രി വിഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബഡ്‌ജറ്റിൽ
കേരളത്തിന്റെ തനതായ പാചകകലയേയും, രുചികളേയും ലോകത്തിന്റെ മുന്നിൽ പരിചയപ്പെടുത്തുവാനും, പാചകകലയിലും ഭക്ഷ്യസുരക്ഷയിലും പരിശീലനവും, വിദ്യാഭ്യാസവും നൽകുവാൻ പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യപനത്തെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. ടൂറിസത്തെ മുൻഗണനാമേഖലയാക്കി മാറ്റി വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്ക് ലഭ്യമാക്കുവാൻ ടൂറിസം മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുന്നതും സ്വാഗതാർഹമാണ്. ഹോട്ടൽ മേഖല നേരിടുന്ന പ്രധാന പ്രശ്‌നമായ മാലിന്യസംസ്‌കരണ സംവിധാനങ്ങൾക്കായി ഫണ്ട് അനുവദിക്കണമെന്ന സംഘടനയുടെ അഭ്യർത്ഥന കണക്കിലെടുത്ത് ഫണ്ട് അനുവദിച്ചതും ആഹ്ലാദകരമാണ്. പൊതുവേ വ്യവസായ വാണിജ്യമേഖലയ്ക്ക് അനുകൂലമായ ബഡ്‌ജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ടൂറിസത്തിൻ്റെ അഭിവാജ്യഘടകമായ സംസ്ഥാനത്തെ ഇടത്തരം ചെറുകിട ഹോട്ടലുകൾക്കും ടൂറിസം വ്യവസായമായി പ്രഖ്യാപിക്കുമ്പോൾ ആനുകൂല്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അഭിപ്രായപ്പെട്ടു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.