Wednesday, 30 July 2025

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ "നാഷണൽ" വാർത്ത ചാനൽ ഉദ്ഘാടനം ചെയ്തു.

SHARE

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ ഔദ്യോഗിക  ചാനൽ ആയ കേരളാ ഹോട്ടൽ ന്യൂസ് നാഷണൽ വാർത്ത ചാനൽ ആരംഭിച്ചു. ഗോവയിൽ വച്ച് നടതപ്പെട്ട  KHRA സംസ്ഥാന എക്സിക്യൂറ്റിവ് നോട്‌ അനുബന്ധിച്ച് നടന്ന ചടങ്ങിൽ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. പി. ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ ചേർന്ന്  ഉദ്ഘാടനം ചെയ്തു.  ഹിന്ദി, കന്നഡ, തമിഴ്,തെലുങ്കു, എന്നീ ഭാഷകളിൽ വാർത്തകൾ ലഭ്യമാകുന്നതാണ്. hindi.khnews.live,kannada.khnews.live, tamil.khnews.live,telugu.khnews.live ഈ വെബ്സൈറ്റ് അഡ്രസ്സുകളിൽ  ദേശീയ വാർത്തകൾ ലഭ്യമാണ്. Khra സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്,സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് പ്രസാദ് ആനദ്ഭവൻ,മുൻ സംസ്ഥാന പ്രസിഡന്റും ഉപദേശക സമിതി ചെയർമാനുമായ മൊയ്തീൻകുട്ടി ഹാജി, കേരളാ ഹോട്ടൽ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user