കണ്ണൂർ: നിത്യോപയോഗ സാധനങ്ങൾക്ക് തീവില. വിവാദങ്ങളെ പ്രതിപക്ഷം ആയുധമാക്കുമ്പോൾ പ്രതിരോധിക്കാൻ പാടുപെടുന്ന സർക്കാർ ജീവൽ വിഷയങ്ങളെ കയ്യൊഴിയുന്നു. വിപണിയിൽ ആരും ചോദിക്കാനില്ലാത്ത സ്ഥിതിയാണ്.
നെയ്ച്ചോറിനും ബിരിയാണിക്കുമുള്ള നേരിയ അരി യുടെ വില 200 ലേക്ക് കട ക്കാനാണ് സാധ്യത. ഇപ്പോൾ മൊത്ത വില 185-190 വരെയെത്തി. ദിവസ ങ്ങൾക്കകം ഇത് ഉയർന്നേ ക്കാം. ചില കടകൾ നേരി യരിക്ക് ആവശ്യപ്പെട്ടാൽ 2009 കച്ചവടക്കാർ സ്റ്റോക്കില്ലെന്നാണ് പറയുന്നത്. എന്നാൽ കല്യാണ വീടുകളിൽ അരി എത്തിച്ചു കൊടുക്കാൻ ഇക്കൂട്ടർ വള രെയധികം താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ചില കല്യാണ വീടുകളിൽ ഒരാഴ്‌ചയോളം നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകളുമുണ്ട്. വിലക്കയറ്റം കാരണം ഇതിനൊക്കെ ചിലർ പിന്നോട്ടടിക്കുന്നതും കാണുന്നുണ്ട്. വിവാഹവീടുകളിൽ ബിരിയാണിക്കു പുറമെ മന്തിയും വിളമ്പുന്ന വരുമുണ്ട്
മാർക്കറ്റുകളിൽ വരുന്ന അന്യസംസ്ഥാനങ്ങളിലെ നേരിയരി വിദേശ കുത്തക കമ്പനികൾ 3000) വാങ്ങി യൂറോപ്യൻ രാജ്യങ്ങ ളിൽ കയറ്റിയയച്ചിരുന്നു.
അന്ന് കർഷകർക്ക് ചെറിയ തുക മാത്രമാണ് കുത്തക കമ്പനിക്കാർ കൊടുത്തത്. ഇതിന് ശേഷം കർഷകർ നേരിയരിക്ക് പകരം മറ്റുള്ള കൃഷിയാണ് ചെയ്തുവരു ന്നത്. ഇത് രൂക്ഷമായ വില ക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികളിൽ ചിലർ പറയുന്നു.
ബ്രാൻഡ് അനുസരിച്ച് നേ രിയ അരിക്ക് വില വ്യത്യാ സമുണ്ട്. മന്തി അരിക്ക് കി ലോ 110-120 രൂപയാണ്. വെളിച്ചെണ്ണ വില ലിറ്ററിന് 450 കടന്നിട്ട് ആഴ്ചകളായി. അടുക്കളയിൽ പാമോയിലും സൂര്യകാന്തി എണ്ണയുമാണ് പകരം ഇപ്പോൾ പലരും ഉപ യോഗിക്കുന്നത്.
വീടുകളിൽ ഇടയ്ക്ക്നെയ്ച്ചോറോ ബിരിയാണിയോ ഉണ്ടാക്കുന്നതും ഇല്ലാതാവുകയാണ്. മീൻ, ഇറച്ചി വില കൾക്കൊപ്പം മഴക്കാലത്ത് പച്ചക്കറി വിലയും കുതിക്കുകയാണ്. സവോള. തക്കാളി എന്നിവ ഒഴിച്ചുള്ള എല്ലാ പച്ചക്കറി ഇനങ്ങൾക്കും പൊള്ളിത്തുടങ്ങി.
ഭക്ഷ്യ വകുപ്പ് വിലക്കയറ്റം അറിഞ്ഞമട്ടില്ല. സർക്കാർ വിപണിയിൽ ഇടപെ ടാത്തതിനാൽ തോന്നിയ വി ല ഈടാക്കുന്നതായും പരാ തിയുണ്ട്. രാഷ്ട്രീയ നേതാക്കൾ പലരും ഇതൊന്നും കാണാതെ ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും മുഖം കാണിക്കുന്ന തിരക്കി ലാണെന്ന പരാതിയുമുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക