നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. താമരശ്ശേരി-മുക്കം സംസ്ഥാന പാതയില്‍ ഓമശ്ശേരിക്ക് സമീപം മുടൂരില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 4.15ഓടെയാണ് അപകടമുണ്ടായത്. ഓമശ്ശേരി എടക്കോട് മുഹമ്മദ് ഷിബിലിന് (26) ആണ് ഗുരുതരമായി പരിക്കേറ്റത്.
ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറില്‍ എതിർ ദിശയില്‍ നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ മറ്റൊരു ഇന്നോവ കാറിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഷിബിലിനെ ഉടന്‍ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക