Friday, 26 September 2025

ഞാൻ മരിക്കാൻ പോകുന്നു, കുട്ടികളെ നോക്കണം; ഭാര്യയെ വിളിച്ച ശേഷം 44കാരൻ പുഴയിൽ ചാടി ജീവനൊടുക്കി

SHARE
 



മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞ ശേഷം 44കാരൻ ജീവനൊടുക്കി. ബദ്‌ലാപൂർ നിവാസിയായ ധനാജി രഘുനാഥ് ഷിൻഡെയാണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. വെള്ള ഷർട്ടും കറുത്ത ട്രൗസറും ധരിച്ച ഒരാൾ ഗാന്ധാരി പാലത്തിൽ നിന്ന് ചാടുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

ആത്മഹത്യ ചെയ്യുന്നുവെന്ന് ഭാര്യയെ വിളിച്ചറിയിച്ചതിന് ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കുട്ടികളെ നോക്കണമെന്ന് ആവശ്യപ്പെട്ട ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നും പദ്ഗ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടൻ തന്നെ ഭാര്യ പൊലീസിനെ സമീപിച്ച് തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനാംഗങ്ങളും മത്സ്യത്തൊഴിലാളികളും നദിയിൽ തെരച്ചിൽ നടത്തി.

രണ്ട് ദിവസത്തെ തെരച്ചിലിനുശേഷം ഞായറാഴ്ച ഷിൻഡെയുടെ മൃതദേഹം നദീതീരത്തിന് സമീപം കണ്ടെത്തി. സെപ്റ്റംബർ 19 ന് രാത്രി 10.30 ഓടെയാണ് സംഭവം നടന്നതെന്നും രണ്ട് ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.