മുംബൈ: മുസ്തഫിസുര്‍ റഹ്മാന്‍ വിവാദത്തിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച് ഇന്ത്യൻ കമ്പനിയായ എസ് ജി. ബംഗ്ലാദേശേ് താരങ്ങളുടെ ബാറ്റ് സ്പോണ്‍സര്‍ഷിപ്പില്‍ നിന്നാണ് സ്പോര്‍ട്സ് ഉപകരണ നിര്‍മാതാക്കളായ എസ് ജി പിന്‍മാറിയത്. ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റണ്‍ ദാസ്, മോനിമുള്‍ ഹഖ്, യാസിര്‍ റാബി എന്നിവരാണ് ബാറ്റില്‍ എസ് ജിയുടെ സ്പോണ്‍സര്‍ഷിപ്പുള്ള താരങ്ങള്‍. സ്പോൺസര്‍ഷിപ്പ് പിന്‍വലിച്ചകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം മോശമായ പശ്ചാത്തലത്തില്‍ വരും
എസ് ജിയുടെ പിന്‍മാറ്റം ഒരു തുടക്കം മാത്രമായിരിക്കുമെന്നും മുസ്തഫിസുര്‍ വിവാദത്തിന് പിന്നാലെ കൂടുതല്‍ ഇന്ത്യൻ കമ്പനികള്‍ ബംഗ്ലാദേശിനെ ബഹിഷ്കരിക്കുമെന്നും ബംഗ്ലാദേശ് താരങ്ങള്‍ ഭയക്കുന്നു. എസ് ജിയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യൻ കമ്പനിയായ സറീന്‍ സ്പോര്‍ട്സ് ഇന്‍ഡസ്ട്രീസും(എസ് എസ്) സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചാല്‍ ബംഗ്ലാദേശ് താരങ്ങളായ മുഷ്പീഖുര്‍ റഹീം, സാബിര്‍ റഹ്മാന്‍, നാസിര്‍ ഹൊസൈന്‍ എന്നിവര്‍ക്കും ബാറ്റിലെ സ്പോണ്‍സര്‍ഷിപ്പ് നഷ്ടടാമവും. ഇന്ത്യൻ കമ്പനികള്‍ കൂട്ടത്തോടെ സ്പോൺസര്‍ഷിപ്പ് പിന്‍വലിച്ചാല്‍ ബംഗ്ലദേശ് താരങ്ങള്‍ക്ക് വന്‍ വരുമാന നഷ്ടമാകും ഉണ്ടാകുക. എന്നാല്‍ കളിക്കാരുടെ വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പ് നഷ്ടമാവുന്നതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അത് കളിക്കാരും സ്പോണ്‍സറും തമ്മിലുള്ള പ്രശ്നമാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട്.
ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളെത്തുടര്‍ന്ന് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്ത ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലും ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.ശിവസേന നേതാവ് ആനന്ദ് ദുബെ മുസ്തഫിസൂറിനെ ഒരു കാരണവശാലും ഇന്ത്യയില്‍ കളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാൻ താരങ്ങള്‍ക്കുള്ള അതേ വിലക്കുകള്‍ ബംഗ്ലാദേശിനും ബാധകമാക്കണമെന്നും നിർദേശിച്ചു. മുസ്തഫിസൂറിന് മാത്രമായിരുന്നില്ല, താരം ഭാഗമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാനുമെതിരെ അധിക്ഷേപങ്ങള്‍ ഉയർന്നു. ആത്മീയ നേതാവായ ജഗദ്‌ഗുരു രാമഭദ്രാചാര്യ ഷാരൂഖിനെ ദേശദ്രോഹിയെന്നുവിളിച്ചു.മുസ്തഫിസൂറിന്റെ ഐപിഎല്‍ പങ്കാളിത്തത്തില്‍ പ്രതിഷേധം കനത്തതോടെയായിരുന്നു ബിസിസിഐ കൊല്‍ക്കത്തയോട് താരത്തെ റിലീസ് ചെയ്യാൻ നിർദേശിച്ചത്. ഇത് കൊല്‍ക്കത്ത പിന്തുടരുകയും ചെയ്തു.
മുസ്തഫിസൂറിനെ റിലീസ് ചെയ്തതോടെ ഐപിഎല്‍ സംപ്രേഷണം രാജ്യത്ത് ബംഗ്ലാദേശ് വിലക്കി. പിന്നാലെ ഇന്ത്യയില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനാകില്ലെന്നും ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിക്ക് കത്ത് നല്‍കി. ഇത് ഐസിസി നിരസിച്ചുവെങ്കിലും ബംഗ്ലാദേശ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുംബൈ: ടി20 ക്രിക്കറ്റില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് നിലവില്‍ കളിക്കുന്നത്. എന്നാല്‍ ഏകദിന ടീമില്‍ ഓപ്പണറായി മാത്രം കളിക്കുന്ന മുന്‍ നായകനെ ഐസിസി ചെയർമാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ അടുത്തിടെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളെ ആദരിക്കാനായി സംഘടിപ്പിച്ച യുനൈറ്റഡ് ട്രയംഫ് ചടങ്ങിലാണ് ജയ് ഷാ രോഹിത്തിനെ ഇന്ത്യൻ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത്.ആദ്യം ജയ് ഷായുടെ നാക്കുപിഴച്ചതാണെന്ന് കരുതിയെങ്കിലും പിന്നീട് താന്‍ എന്തുകൊണ്ടാണ് രോഹിത്തിനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതെന്ന് ജയ് ഷാ വിശദീകരിച്ചു. നമ്മുടെ ക്യാപ്റ്റൻ ഇവിടെ ഇരിക്കുന്നുണ്ട് എന്ന് ജയ് ഷാ പറഞ്ഞപ്പോള്‍ ചിരിയായിരുന്നു രോഹിത്തിന്‍റെ പ്രതികരണം. ഞാനദ്ദേഹത്തെ ക്യാപ്റ്റനെന്ന് മാത്രമെ വിളിക്കു, കാരണം ഇന്ത്യയെ രണ്ട് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് അദ്ദേഹം. 2023ലെ ഏകദിന ലോകകപ്പില്‍ 10 മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ നമ്മള്‍ ആരാധകരുടെ ഹൃദയം ജയിച്ചെങ്കിലും കിരീടം കൈവിട്ടു. 2024 ഫെബ്രുവരിയില്‍ രാജ്കോട്ടില്‍ നടന്ന ചടങ്ങില്‍ ഞാന്‍ പറഞ്ഞിരുന്നു, അടുത്ത തവണ നമ്മള്‍ ആരാധകരുടെ ഹൃദയവും കിരീടവും ഒരുപോലെ സ്വന്തമാക്കുമെന്ന്. അത് ടി20 ലോകകപ്പ് കിരീടനേട്ടത്തിലൂടെ സംഭവിക്കുകയും ചെയ്തുവെന്നും ജയ് ഷാ പറഞ്ഞു.2021ല്‍ വിരാട് കോലിയില്‍ നിന്ന് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ ഇന്ത്യയെ 56 മത്സരങ്ങളില്‍ നയിച്ചു, ഇതില്‍ 42 മത്സരങ്ങളിലും ജയിക്കാന്‍ ഇന്ത്യക്കായി. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച രോഹിത് 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.പിന്നാലെ 2025ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. 62 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത്തിന് കീഴില്‍ 49 മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. ടി20യില്‍ 79.03 ശതമാനമുള്ള രോഹിത്താണ് വിജയശതമാനത്തില്‍ ഏറ്റവും മുന്നിലുള്ള നായകന്‍.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുംബൈ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും.പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ഗാഡ്ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. അവഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ഗാഡ്ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അംഗമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾ വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുംബൈ: ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാനപ്പെട്ട അവകാശങ്ങളിൽ ഒന്നാണ് ലീവ്. അത്യാവശ്യ ഘട്ടത്തിൽ ലീവ് കിട്ടുക എന്നതാണ് ഏറ്റവും വലിയ കാര്യം. എന്നാൽ ഇതും നിഷേധിക്കപ്പെട്ടാലോ..പിന്നെ ആ കമ്പനിയിൽ ജോലി ചെയ്യുന്നതിൽ കാര്യമില്ല. അടിയന്തര സാഹചര്യത്തിൽ മാനേജര്‍ ലീവ് നിഷേധിച്ചതിനെക്കുറിച്ച് ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരി റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റ് സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അമ്മയെ നോക്കാൻ ലീവിന് അപേക്ഷിച്ച ജീവനക്കാരിയോട് അവരെ ഏതെങ്കിലും ഷെൽട്ടര്‍ ഹോമിലാക്കാനാണ് മാനേജര്‍ മറുപടി നൽകിയത്.
r/IndianWorkplace ഫോറത്തിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സ്വകാര്യ ബാങ്കിലെ മുതിര്‍ന്ന ജീവനക്കാരിയാണ് ഉപയോക്താവ്. മെഡിക്കൽ അനാസ്ഥ മൂലം ഗുരുതരാവസ്ഥയിലായ അമ്മയെ നോക്കാൻ കുറച്ചു ദിവസത്തെ അവധി വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ അമ്മക്ക് സുഖമില്ലെങ്കിൽ അവരെ ഏതെങ്കിലും ഷെൽട്ടര്‍ ഹോമിലുമാക്കാനാണ് മാനേജര്‍ പറഞ്ഞത്. അമ്മക്ക് പ്രത്യേക പരിചരണം ആവശ്യമില്ലെന്നും മാനേജര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ബാങ്കിൽ ആത്മാര്‍ഥമായി ജോലി ചെയ്തിട്ടും മാനേജരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ജീവനക്കാരിയെ അസ്വസ്ഥമാക്കി. തുടര്‍ന്ന് അവര്‍ ജോലി രാജിവെക്കുകയായിരുന്നു. നിരവധി പേരാണ് ഇതിൽ പ്രതികരിച്ചത്. വ്യക്തിപരമായ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും കോര്‍പറേറ്റുകൾ മനുഷ്യത്വത്തെക്കാൾ പ്രൊഫഷണലിസത്തിനാണ് മുൻഗണന നൽകുന്നത് ചില ഉപയോക്താക്കൾ പ്രതികരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുംബൈ: 1300 പേര്‍ മാത്രമുളള ഗ്രാമത്തില്‍ 27,000 പേരുടെ ജനനം രജിസ്റ്റര്‍ ചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍. മഹാരാഷ്ട്ര സൈബര്‍ എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ സേവന ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ ആരോഗ്യ ഓഫീസറും അംഗങ്ങളായ അന്വേഷണസംഘമാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) സോഫ്റ്റ് വെയര്‍ രേഖകളിലാണ് ക്രമക്കേടുണ്ടായത്. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ അര്‍ണി താലൂക്കിലുളള ഷെന്‍ദുരുസാനി ഗ്രാമപഞ്ചായത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 1300 ആണ്. എന്നാല്‍ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം വഴി സൃഷ്ടിക്കപ്പെട്ട ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 27,000 ആണ്.ഈ കണക്ക് ഗ്രാമത്തിന്റെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെക്കൂടുതലാണെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. മൂന്നുമാസത്തിനുളളിലാണ് 27,398 ജനന രജിസ്‌ട്രേഷന്‍ നടന്നത്. സംഭവത്തില്‍ യവത്മാല്‍ സിറ്റി പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഭാരതീയ ന്യായസംഹിത, ഐടി ആക്ട് എന്നിവയിലെ സുപ്രധാന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) എന്നറിയപ്പെടുന്ന ജനന-മരണ രജിസ്‌ട്രേഷന്‍ സംവിധാനം തകരാറിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗ്രാമപഞ്ചായത്തിന്റെ സിആര്‍എസ് ലോഗിന്‍ ഐഡി മുംബൈയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ജില്ലാ ആരോഗ്യ ഓഫീസര്‍ യവത്മാല്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് കേസെടുക്കുകയും സർക്കാർ അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുംബൈ: ഇരുപത് വർഷത്തെ പിണക്കം അവസാനിപ്പിച്ച് ശിവസേനയുമായി കൈകൊടുത്ത രാജ് താക്കറെ സേന ഭവനിൽ എത്തി. സഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കാനാണ് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവും ഉദ്ധവ് താക്കറെയുടെ അർധസഹോദരനുമായ രാജ് താക്കറെ സേന ഭവനിലെത്തിയത്. നീണ്ടകാലത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയത് പോലെ എന്നാണ് ഈ സന്ദർഭത്തെ രാജ് താക്കറെ വിശേഷിപ്പിച്ചത്. കൂടാതെ സേന ഭവനുമായി ബന്ധപ്പെട്ടുള്ള പഴയ കാല ഓർമകളും അദ്ദേഹം ഓർത്തെടുത്തു.15 വാഗ്‌ദാനങ്ങളാണ് പ്രധാനമായും സഖ്യം മുൻപോട്ടുവെക്കുന്നത്. വീട്ടുജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകൾക്ക് മാസം 1500 രൂപ എന്നതാണ് അതിൽ പ്രധാനം. ഇത് കൂടാതെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും, ആരോഗ്യ - വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും എന്നിവയെല്ലാമാണ് പ്രധാനപ്പെട്ട വാഗ്‌ദാനങ്ങൾ. കൂടാതെ പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും വെറും 10 രൂപയ്ക്ക് ലഭ്യമാക്കുന്ന 'മാ സാഹേബ്' അടുക്കളയും സ്ഥാപിക്കും. നികുതി പരിഷ്കരണം, പാർക്കിംഗ് സ്ഥലങ്ങളുടെ ക്രമീകരണം, ബസ് നിരക്ക് പത്തിൽ നിന്ന് അഞ്ചാക്കുക തുടങ്ങിയ വാഗ്‌ദാനങ്ങളും സഖ്യം നൽകുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുംബൈ: മഹാരാഷ്ട്രയിൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം ആറു കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത ഗർഭിണിയായ യുവതി മരിച്ചു. സംഭവത്തിൽ കുഞ്ഞും ഗർഭാവസ്ഥയിൽ വച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഗഡ്ചിറോളിയിലെ ആൽദാണ്ടി ടോള ഗ്രാമവാസിയായ ആശ സന്തോഷ് കിരംഗ (24) ആണ് മരിച്ചത്. ഇവർ 9 മാസം ഗർഭിണിയായിരുന്നു. പ്രധാന റോഡുമായി ബന്ധമില്ലാത്ത സ്ഥലത്തായിരുന്നു ഇവർ ജീവിച്ചിരുന്നത്. പ്രദേശത്ത് ആരോഗ്യ കേന്ദ്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രസവ സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാനായി കാൽനടയായി സഹോദരിയുടെ വീട്ടിലേക്കാണ് യാത്ര തിരിച്ചത്. കാടുള്ള വഴികളിലൂടെ 6 കിലോമീറ്റർ ആണ് നടന്നത്.
ജനുവരി രണ്ടിന് രാവിലെ ആശയ്ക്ക് ശക്തമായ പ്രസവ വേദന ആരംഭിച്ചതിനെ തുടർന്ന് ആംബുലൻസിൽ ഹെദ്രിയിലെ കാളി അമ്മാൾ ആശുപത്രിയിൽ എത്തിച്ചു. സിസേറിയൻ ചെയ്തെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടർന്ന് രക്തസമ്മർദ്ദം അപകടകരമായി ഉയർന്നതിനെ തുടർന്ന് ആശയും അൽപസമയത്തിനകം മരണപ്പെട്ടു. കാൽനടയായി ദൂരം നടന്നതാണ് അപ്രതീക്ഷിതമായ പ്രസവ വേദനക്കും സങ്കീർണതകൾക്കും കാരണമായതെന്ന് ഗഡ്ചിറോളി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ പ്രതികരിച്ചു. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലായിരുന്നതിനാൽ ഈ യാത്ര ശരീരത്തെ ഗുരുതരമായി ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ഇയാളെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു മുംബൈയിൽ പുതുവത്സര ആഘോഷങ്ങൾക്കിടയിൽ 25-കാരിയായ യുവതി 44-കാരനായ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി രഹസ്യഭാഗം കത്തികൊണ്ട് മുറിച്ചു. പരിക്കേറ്റ വ്യക്തി നിലവിൽ മുംബൈയിലെ സിയോൺ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ യുവതി ഒളിവിലാണ്. ഇരുവരും വിവാഹിതരാണ്.
മറ്റൊരു വിവാഹം കഴിച്ചിട്ടുള്ള ഇരുവരും കഴിഞ്ഞ ഏഴുവർഷമായി പ്രണയത്തിലായിരുന്നു. 44കാരന്റെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരിയാണ് യുവതി. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ സമ്മർദത്തെത്തുടർന്നുണ്ടായ തർക്കങ്ങളെത്തുടർന്ന്, ഇയാൾ കുറച്ചുകാലം ബിഹാറിലേക്ക് മാറി നിന്നിരുന്നു. അവിടെ വെച്ചും യുവതി ഇയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു.
ഡിസംബർ 19ന് മുംബൈയിൽ തിരിച്ചെത്തിയ ഇയാൾ യുവതിയുമായുള്ള സമ്പർക്കം ഒഴിവാക്കി വരികയായിരുന്നു. എന്നാൽ ഡിസംബർ 31ന് പുലർച്ചെ 1.30ഓടെ പുതുവത്സര മധുരം നൽകാമെന്ന് പറഞ്ഞ് യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ആ സമയത്ത് യുവതിയുടെ മക്കൾ വീട്ടിൽ ഉറങ്ങുകയായിരുന്നു. വീട്ടിലെത്തിയ ഇയാളോട് വസ്ത്രം മാറാൻ ആവശ്യപ്പെട്ട യുവതി, അടുക്കളയിൽ നിന്ന് പച്ചക്കറി മുറിക്കുന്ന കത്തിയുമായി വന്ന് പെട്ടെന്ന് ആക്രമിക്കുകയായിരുന്നുമാരകമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ വീട്ടിലെത്തിയ ഇയാളെ മക്കളും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുംബൈ: ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഇരയുടെ ഭര്‍ത്താവിനെ തീകൊളുത്തി പ്രതി. മഹാരാഷ്ട്രയിലെ നംദേഡ് ജില്ലയിലെ ബെന്‍ദ്രിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സന്തോഷ് മാധവറാവു ബെൻഡ്രിക്കറാണ് ആക്രമണം നടത്തിയത്.
പരാതിയുമായി പൊലീസിനെ സമീപിച്ചതിലുള്ള ദേഷ്യത്തിലായിരുന്നു സന്തോഷ് പിതാവ് മാധവിനും സഹോദരൻ ശിവകുമാറിനുമൊപ്പം എത്തി ആക്രമണം നടത്തിയത്. ഇരയുടെ ഭർത്താവിന് നേരെ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുംബൈ: മഹാരാഷ്ട്രയില്‍ മലയാളി വൈദികനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്പൂര്‍ മിഷനിലെ വൈദികനുമായ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഷിംഗോഡിയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം. പ്രാദേശിക വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റെന്നാണ് സൂചന.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12