തിരുവനന്തപുരം: കോവളത്ത് പ്രൈവറ്റ് ബസ്സിന്റെ വാതിലിനിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ ഒടിഞ്ഞു. ബസ്സില്‍ കയറുമ്പോള്‍ യാത്രികരിലൊരാള്‍ അശ്രദ്ധമായി വാതില്‍ വലിച്ചടയ്ക്കുകയായിരുന്നു.
ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കര്‍ത്തിക്കി(12)നാണ് പരിക്കേറ്റത്. വാതിലിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് കുട്ടിയുടെ വലതുകൈയിലെ ചൂണ്ടുവിരലാണ് ഒടിഞ്ഞത്. ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറക്കി വിട്ടതായും പരാതിയുണ്ട്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കോവളം ജംഗ്ഷനിലായിരുന്നു സംഭവം. ജംഗ്ഷനുസമീപത്തെ സെന്ററിലെ ട്യൂഷനുശേഷം സഹോദരിയും ഏഴാംക്ലാസ് വിദ്യാർഥിനിയുമായ അഖിലയ്ക്കൊപ്പം വാഴമുട്ടത്തുള്ള വീട്ടിലേക്കു പോകുന്നതിന് ബസിൽ കയറുമ്പോഴായിരുന്നു കുട്ടിക്ക് അപകടമുണ്ടായത്. ചൂണ്ടുവിരൽ ഒടിഞ്ഞുള്ള വേദയും കൈയുടെ മറ്റുഭാഗങ്ങളിൽ മുറിവുമേറ്റ് രക്തം വാർന്നിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.