പത്തനംതിട്ട: എയർ ഗണ്ണുമായി രോഗി ആശുപത്രിയിൽ. പത്തനംതിട്ട മല്ലപ്പള്ളിക്കടുള്ള കുന്നന്താനത്ത് ഇന്നുരാവിലെയായിരുന്നു സംഭവം. ലിനു തോമസ് (38) എന്നയാളാണ് ആശുപത്രിയിൽ തോക്കുമായെത്തി പരാക്രമം കാട്ടിയത്
ആശുപത്രിയിലെ നഴ്‌സ് റൂമിലെത്തിയ ലിനു ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. തുടർന്ന് ജീവനക്കാരോട് കയർത്തതിനുശേഷം ഇതിവിടെ ഇരിക്കട്ടെ എന്നുപറഞ്ഞ് തോക്ക് മേശമേൽ വച്ചു. ഇതിനിടെ ജീവനക്കാർ മെഡിക്കൽ ഓഫീസറെ ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചു. പിന്നാലെ മെഡിക്കൽ ഓഫീസറും കൂടുതൽ ജീവനക്കാരുമെത്തിയപ്പോൾ ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുകയും വാഹനമെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.
ജീവനക്കാരുടെ പരാതിയിൽ കുന്നന്താനം സ്വദേശിയായ ലിനുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള ലിനുവിന് മാനസിക പ്രശ്നമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. താൻ ഡോക്‌ടറാണെന്നും ചികിത്സാ ഉപകരണങ്ങൾ ഉണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കസ്റ്റഡിയിലെടുത്ത ലിനുവിന്റെ അറസ്റ്റ് താമസിയാതെ രേഖപ്പെടുത്തുമെന്നും വിവരമുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.