Wednesday, 1 July 2026

ലോൺ ആപ്പ് കെണി; യുവാക്കളെ വിഴുങ്ങുന്നു

SHARE

 





കണ്ണൂർ: സംസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ലോൺ ആപ്പ് സംഘങ്ങൾ കേരളത്തിലേക്ക് 100 കോടിയിലേറെ രൂപയുടെ വായ്പ വിതരണം ചെയ്തതായി കണ്ടെത്തി. വായ്പയെടുത്തവരിൽ 80 ശതമാനവും കൗമാരക്കാരും 25 വയസ്സിന് താഴെയുള്ള യുവാക്കളുമാണെന്നാണ് വിവരം.

രാജ്യത്ത് പ്രവർത്തിക്കുന്ന 540-ഓളം ലോൺ ആപ്പ് സംഘങ്ങൾ "പേപ്പർ വർക്കില്ലാതെ, അഞ്ച് മിനിറ്റിനുള്ളിൽ വായ്പ" എന്ന വാഗ്ദാനത്തിലൂടെയാണ് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ തിരിച്ചടവ് മുടങ്ങിയാൽ ഭീഷണി, മാനസിക പീഡനം, ഫോട്ടോ മോർഫിങ് തുടങ്ങി ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങളിലേക്കാണ് ഇവർ കടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ലോൺ ആപ്പ് സംഘങ്ങളുടെ ഭീഷണിയും തിരിച്ചടവ് പൂർത്തിയാക്കിയിട്ടും പണം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് 55,000 പരാതികളാണ് സൈബർ പോലീസിന് ലഭിച്ചത്. 10,000 മുതൽ 50,000 രൂപ വരെയാണ് സാധാരണ വായ്പ നൽകുന്നത്. പലിശ നിരക്ക് 36 ശതമാനം വരെയുമുണ്ട്.

വായ്പ ലഭിക്കാൻ ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം മൊബൈൽ ഫോണിലെ കോൺടാക്ട് ലിസ്റ്റ്, ഗാലറി, സന്ദേശങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനാനുമതിയും ആപ്പുകൾ ആവശ്യപ്പെടുന്നു. ഇതോടെ ഉപയോക്താവിന്റെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുസംഘങ്ങളുടെ കൈകളിലെത്തുന്നു.

അടവ് മുടങ്ങിയാൽ ആദ്യം നിരന്തര ഫോൺവിളികളിലൂടെയും തുടർന്ന് ഭീഷണിയിലൂടെയും സമ്മർദം ചെലുത്തും. എന്നിട്ടും പണം ലഭിക്കാത്ത പക്ഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ച് മാനസികമായി പീഡിപ്പിക്കുന്നതും ഇത്തരം സംഘങ്ങളുടെ രീതിയാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ബന്ധപ്പെട്ട ലോൺ ആപ്പ് സംഘം രാജ്യത്താകെ 300 കോടി രൂപയുടെ വായ്പ നൽകിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.