കൊച്ചി: ഡൽഹിയിൽ സി.ജെ.പി.യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി പ്രതിഷേധിച്ച യുവമോഡൽ റിയ ആഹിറിന്റെ വൈറൽ ചിത്രം പുനരാവിഷ്‌കരിച്ച നടി നവ്യാ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ചത് ചർച്ചയാകുന്നു.
പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രം കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് പശ്ചാത്തലത്തിൽ നിന്ന് വ്യക്തമായിരുന്നു. ‘വന്ദേ മാതരം’ പശ്ചാത്തല സംഗീതമായാണ് പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ ചിത്രത്തോടൊപ്പം മറ്റ് വിശദീകരണങ്ങളൊന്നും നൽകിയിരുന്നില്ല.
പോസ്റ്റ് പുറത്തുവന്നതോടെ ഇത് സി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വ്യാഖ്യാനങ്ങൾ ഉയർന്നു. പിന്നാലെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നവ്യ പോസ്റ്റ് നീക്കം ചെയ്തു.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. നടി ചിത്രം പിൻവലിച്ചതിനെ പരിഹസിച്ച്, നവ്യ അഭിനയിച്ച 'നന്ദനം' സിനിമയിലെ പ്രശസ്തമായ "ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ" എന്ന സംഭാഷണം ഉദ്ധരിച്ചുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. "പോലീസ് വാഹനത്തെ അനുഗ്രഹിക്കുകയാണോ?" എന്ന തരത്തിലുള്ള ചോദ്യങ്ങളും ചിലർ ഉയർത്തി.
അതേസമയം, ഹുഡിയും തൊപ്പിയും ധരിച്ച് കനത്ത മഴയിൽ പോലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്നുകൊണ്ട് പ്രതിഷേധിച്ച റിയ ആഹിറിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസ് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചിട്ടും റിയ പിന്മാറാതെ വാഹനത്തിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയും 'ആസാദി' മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന പ്രതിഷേധക്കാരും മുദ്രാവാക്യങ്ങളുമായി റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
സംഭവത്തിന് ശേഷം പ്രതികരിച്ച റിയ, വിദ്യാർഥികളെ പോലീസ് വാഹനത്തിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കണ്ടപ്പോഴാണ് ഒരു പൗരയെന്ന നിലയിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് പറഞ്ഞു. അറസ്റ്റ് നടപടികൾ നിയമാനുസൃതമാണോയെന്ന് പോലീസിനോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും, അതിനാലാണ് വിദ്യാർഥികളെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചതെന്നും റിയ വിശദീകരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.