Tuesday, 14 July 2026

പണം കിട്ടിയില്ല, സ്വന്തം വീട് കത്തിച്ചു; കണ്ണൂരിൽ ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ

SHARE

 





കണ്ണൂർ: പണം നൽകാൻ വിസമ്മതിച്ച പിതാവിനോടുള്ള പ്രകോപനത്തെ തുടർന്ന് സ്വന്തം വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിൽ കട്ടിൽ, കിടക്ക, വസ്ത്രങ്ങൾ ഉൾപ്പെടെ വീട്ടിനുള്ളിലെ നിരവധി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകാതിരുന്നതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയായിരുന്ന ഇയാളുടെ നിരന്തര ഭീഷണിയെ തുടർന്ന് മാതാപിതാക്കൾ നേരത്തെ തന്നെ വീട് വിട്ട് മറ്റൊരിടത്ത് താമസിച്ചുവരികയായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തീപിടിത്തത്തിന്റെ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.