ആലപ്പുഴ: ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു-24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
പോലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം, ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ടുപേർ വീടിന് മുന്നിൽ ഇറങ്ങി അഖിലിനെ ആക്രമിച്ചപ്പോൾ, മറ്റൊരാൾ ഓട്ടോറിക്ഷയിൽ കാത്തുനിന്നു.
സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്ന ഷെഡിൽ നിന്നിരുന്ന അഖിലിന്റെ സമീപത്തെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മൂന്ന് തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുകയും, തുടർന്ന് സമീപ ജംഗ്ഷനിലെത്തി മറ്റൊരു ഓട്ടോറിക്ഷയിൽ കയറി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ട്രെയിനിൽ കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം.
ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഖിലും കായംകുളം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘവും തമ്മിൽ കഴിഞ്ഞ ദിവസം ഒരു ബാറിൽ വച്ച് തർക്കവും കൈയാങ്കളിയും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘവുമായി അഖിലിന് ബന്ധമുണ്ടെന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. അന്നത്തെ തർക്കത്തിനിടെ അഖിലിനെ കൊല്ലുമെന്ന് എതിർസംഘം ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവൻ ഷൽജാദ് (ഷൽജു) ഉൾപ്പെടെയുള്ളവർക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായും ആലപ്പുഴ നോർത്ത് പോലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.