Tuesday, 7 July 2026

*വിദ്യാർത്ഥികൾക്ക് യൂത്ത് എംപവർമെൻ്റ് ലക്ഷ്യമാക്കി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*

SHARE


 

പാലാ : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും,ചവറ സി.എം.ഐ പബ്ലിക് സ്കൂൾ & ജൂനിയർ കോളേജും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി. ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു. ചവറ സി.എം.ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് CMI അധ്യക്ഷത വഹിച്ചു.
ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡണ്ട് ടിറ്റോ മാത്യു തെക്കേൽ ആശംസകൾ അർപ്പിച്ചു.
പരിപാടിയുടെ ഭാഗമായി പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും HUG International സ്ഥാപക-സിഇഒയുമായ അനീഷ് മോഹൻ വിദ്യാർത്ഥികൾക്കായി പ്രചോദനാത്മക ക്ലാസ് നയിച്ചു. ആത്മവിശ്വാസം, നേതൃത്വപാടവം, വ്യക്തിത്വ വികസനം, ലക്ഷ്യബോധം എന്നിവ വളർത്തുന്നതിന് പ്രചോദനമേകുന്ന സന്ദേശങ്ങളിലൂടെ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
900 വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ നടന്ന പരിപാടി യുവജനശാക്തീകരണത്തിനും വ്യക്തിത്വ വികസനത്തിനും പ്രചോദനമാകുന്നതായി സംഘാടകർ അറിയിച്ചു.      






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.