കോഴിക്കോട്: പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയവർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത്.
പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള 'ബാക്ക് ടു ഫിറ്റ്' ജിമ്മിൽ വ്യായാമത്തിനെത്തുന്നവർക്ക് എം.ഡി.എം.എ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ജിംനേഷ്യം നിരീക്ഷണത്തിലായിരുന്നു. ഇന്നുരാവിലെ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് സംഘം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എം.ഡി.എം.എ വിറ്റുകിട്ടിയ പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ നോക്കിയ പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്.
സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ഇരുനൂറോളം പേർ വർക്കൗട്ട് ചെയ്യുന്ന ഈ സ്ഥാപനത്തിൽ നിന്ന് 250 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.