ഹരിപ്പാട്∙ ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു. പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ (21) ആണ് മരിച്ചത്. മലയാളിയായ യുവാവ് അറസ്റ്റിലായി. ഇയാളുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല. വാക്കുതർക്കത്തിനിടെ പ്രകോപിതനായ യുവാവ് സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നോ നാളെയോ നാട്ടിലെത്തിക്കും.
മലപ്പുറം സ്വദേശിയായ സദറുൽ അനം (23) അറസ്റ്റിൽ
പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ദില്ലിയിലെത്തിച്ചു. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ഹരിപ്പാട്ടെ വീട്ടിലെത്തിക്കും. ഇവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ തർക്കമുണ്ടായതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.