തിരുവനന്തപുരം: സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി. 'പിങ്ക് ബസ്' സർവീസ് ആരംഭിച്ചു. പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസ് യാഥാർഥ്യമായത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാർക്ക് റൂട്ടിലാണ് പിങ്ക് ബസുകൾ സർവീസ് നടത്തുന്നത്.
വൈകുന്നേരവും രാത്രികാലവും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ യാത്രാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള സമയങ്ങളിലായിരിക്കും സർവീസ് പ്രധാനമായും ക്രമീകരിക്കുക.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ഐ.ടി. ജീവനക്കാർ, ആശുപത്രി ജീവനക്കാർ, തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന സ്ത്രീ യാത്രക്കാർ, രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സേവനം വലിയ ആശ്വാസമാകുമെന്നാണ് കെ.എസ്.ആർ.ടി.സി.യുടെ വിലയിരുത്തൽ.
സർവീസുകളുടെ കൃത്യസമയ പാലനവും വരുമാന വർധനയും ലക്ഷ്യമിട്ട് ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്താനും, ഇലക്ട്രിക് ബസുകളെ പിങ്ക് ബസുകളാക്കി മാറ്റാനും കെ.എസ്.ആർ.ടി.സി. പദ്ധതിയിടുന്നുണ്ട്. നിലവിൽ അടുത്തിടെ സർവീസിനായി ലഭിച്ച പുതിയ ലിങ്ക് ബസുകളിലൊന്നാണ് പിങ്ക് ബസായി വിന്യസിച്ചിരിക്കുന്നത്.
സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരത്തെ നടത്തിയിരുന്നു. മാതൃഭൂമി സാഹിത്യോത്സവമായ **'ക'**യുടെ വേദിയിൽ നടത്തിയ പ്രഖ്യാപനത്തിൽ, യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമെല്ലാം സ്ത്രീകളായിരിക്കും എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
സ്ത്രീകളുടെ രാത്രികാല യാത്ര കൂടുതൽ സുരക്ഷിതവും വിശ്വാസയോഗ്യവുമായി മാറ്റാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിന്റെ മറ്റ് നഗരങ്ങളിലേക്കും പിങ്ക് ബസ് സർവീസ് വ്യാപിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി.യുടെ നീക്കം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




