പാലാ: മാധ്യമപ്രവർത്തനത്തിന് സത്യസന്ധതയുടെയും നേരിന്റെയും പുത്തൻ മാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമി മുന്നോട്ടുപോകുന്നതെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ. പാലാ മീഡിയാ അക്കാദമിയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.മാധ്യമരംഗത്ത് അനഭിലഷണീയമായ പ്രവണതകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അതിൽനിന്ന് വ്യത്യസ്തമായി നേരിന്റെ മാർഗം തെരഞ്ഞെടുക്കുന്ന മീഡിയാ അക്കാദമി അംഗങ്ങളുടെ പ്രവർത്തനം പൊതുപ്രവർത്തകർക്കാകെ ഗുണകരമാണെന്നും മായാ രാഹുൽ പറഞ്ഞു.പാലായിൽ രജിസ്ട്രേഷനുള്ള കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന ഏക പത്രപ്രവർത്തക കൂട്ടായ്മയായി മീഡിയാ അക്കാദമിക്ക് മാറാൻ സാധിച്ചത് പാലായിലെ ജനങ്ങളുടെ പിന്തുണകൊണ്ടാണെന്ന് അക്കാദമി പ്രസിഡന്റ് ഫാ. ജോർജ് നെല്ലിക്കച്ചെരുവിൽപുരയിടം പറഞ്ഞു. ഓണാഘോഷ പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.പുതുതായി ചുമതലയേറ്റ നഗരസഭാധ്യക്ഷ മായാ രാഹുലിനെ മീഡിയാ അക്കാദമിയുടെ നേതൃത്വത്തിൽ മെമന്റോ നൽകി ആദരിച്ചു.ചടങ്ങിൽ തങ്കച്ചൻ പാലാ സ്വാഗതവും ബിപിൻ തോമസ് ഹോട്ടൽ ന്യൂസ് കൃതജ്ഞതയും രേഖപ്പെടുത്തി.മുൻ ചെയർപേഴ്‌സൺമാരായ ബിജി ജോജോ കുടക്കച്ചിറ, ജോസിൻ ബിനോ, മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത പ്രകാശ്, ടോണി തൈപ്പറമ്പിൽ, കൗൺസിലർമാരായ ജിജി ബൈജു, റൂബി ആന്റോ, സനിൽ രാഘവൻ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, ജോർജുകുട്ടി ചെറുവള്ളി, ബിജു പാലൂപ്പടവൻ, ജോസുകുട്ടി പൂവേലി, ജോയി കളരിക്കൽ, സജി മഞ്ഞക്കടമ്പിൽ, ബെന്നി വെള്ളരിങ്ങാട്ട്, ജോഷി വട്ടക്കുന്നേൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Official Channels | ഔദ്യോഗിക ചാനലുകൾ
വാട്സാപ്പ് ചാനലിൽ അംഗമാകാൻ
JOIN CHANNEL
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ
SUBSCRIBE
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
FOLLOW PAGE
DISCLAIMER: ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
