പാലാ: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും വനിതാവിങ് ജില്ലാ വാർഷിക സമ്മേളനവും ഓശാന മൗണ്ട് ഓഡിറ്റോറിയത്തിൽ നടന്നു.
ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദിന്റെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. കെ. ഫിലിപ്പുകുട്ടി അധ്യക്ഷത വഹിച്ചു. KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തുകയും കായിക അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം. കെ. സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാവിങ് പ്രസിഡന്റ് ആശാ ലില്ലി തോമസ് വനിതാവിങ് ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാവിങ് സെക്രട്ടറി മായാ സുനിൽ വനിതാവിങ് സന്ദേശം നൽകി.
തുടർന്ന് “തൂഫാൻ ഉണർവ്വ് – ജീവിതമാണ് ലഹരി” എന്ന സന്ദേശവുമായി ആദിത്യ നാരായൺ എസ്., അനന്ദ നാരായൺ എസ്. എന്നിവർ അവതരിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
"ജീവിതമാണ് ലഹരി” എന്ന സന്ദേശവുമായി ആദിത്യ നാരായൺ എസ്., അനന്ദ നാരായൺ എസ്. KHRA സംസ്ഥന പ്രസിഡന്റ് ജി . ജയപാൽ സാറിൽ നിന്നും ആദരവ് സ്വീകരിക്കുന്നു KHRA പാലാ യൂണിറ്റ് (മരങ്ങാട്ടുപള്ളി സോൺ )മെമ്പർമാരായ സന്തോഷ് കുമാർ ടി .കെ. സുനന്ദ സന്തോഷ് ദമ്പതികളുടെ മക്കളാണ്
ആശംസകൾ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ ,സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ ,സംസ്ഥാന സെക്രട്ടറി അനിൽ സി കെ സംസ്ഥാന സെക്രട്ടറി പ്രതീഷ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് രഘുവീർ പൈ കാസർഗോഡ് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ,എറണാകുളം ജില്ലാ സെക്രട്ടറി കെ ടി റഹിം ,ഇടുക്കി ജില്ലാ സെക്രട്ടറി സാജു കുമിളി ,ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ താജ് ,ആലപ്പുഴ ജില്ലാ വനിതാ വിങ് പ്രസിഡന്റ് ആശ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷെരിഫ് ,ടി സി അൻസാരി പത്തനാട് ബോബി തോമസ് കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയി വി ജോർജ് ,പാലാ യൂണിറ്റ് പ്രസിഡന്റ് ബേബി ഒമ്പള്ളി സെക്രട്ടറി എബി ജേക്കബ്സ് എന്നിവർ അർപ്പിച്ചു
സമ്മേളനത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
Official Channels | ഔദ്യോഗിക ചാനലുകൾ
വാട്സാപ്പ് ചാനലിൽ അംഗമാകാൻ
JOIN CHANNEL
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ
SUBSCRIBE
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
FOLLOW PAGE
DISCLAIMER: ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.