പാലാ രൂപതയിലെ രാമപുരം ഫൊറോനയുടെ കീഴിലുള്ള പ്രശസ്തമായ
അന്ത്യാളം ഇടവക 1891-ൽ ആണ് സ്ഥാപിതമായത്. ഉദയംപേരൂർ
സൂനഹദോസോടെലത്തീൻ ഭരണത്തിലും ആരാധനക്രമത്തിലുമായിത്തീർന്ന മാർത്തോമ
ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച തൊണ്ടനാട്ട് അന്തോണിച്ചൻ, മാർ
അബ്ദീശോ എന്ന പേരിൽ മെത്രാൻ സ്ഥാനം സ്വീകരിച്ച ശേഷം സ്ഥാപിച്ചതാണ് ഈ ഇടവക.
കേരളത്തിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ നാമത്തിലുള്ള അപൂർവം ചില പള്ളികളിൽ ഒന്നാണ്
അന്ത്യാളം സെന്റ് മാത്യൂസ് പള്ളി. ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ 2026 സെപ്റ്റംബർ 18,
19, 20, 21 തീയതികളിലായി വിപുലമായി നടക്കുന്നു.
വിശുദ്ധ മത്തായി ശ്ലീഹായുടെ
ചരിത്രവും പശ്ചാത്തലവും
ഹെബ്രായ ഭാഷയിൽ മത്തായി എന്ന വാക്കിന്റെ അർത്ഥം ദൈവത്തിന്റെ ദാനം എന്നാണ്. അൽഫായിയുടെ മകനായ ഇദ്ദേഹം യേശുവിന്റെ വിളികേൾക്കുന്നതിന് മുൻപ് ലേവി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചുങ്കപ്പിരിവുകാരനായിരുന്ന അദ്ദേഹം, റോമാസാമ്രാജ്യത്തിനും ഗലീലിയിലെ ഭരണാധികാരിക്കും വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. രാജഭരണവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന ഏക ക്രിസ്തു ശിഷ്യനായിരുന്നു അദ്ദേഹം. ചുങ്കസ്ഥലത്തിരുന്ന മത്തായിയെ ഈശോ തന്റെ അടുത്തേക്ക് വിളിച്ച ആ നിമിഷം തന്നെ, യാതൊരു മടിയും കൂടാതെ അദ്ദേഹം സർവ്വവും ഉപേക്ഷിച്ച്,യേശുവിനെഅനുഗമിച്ചു.
*സുവിശേഷകനായവി.മത്തായി*പുതിയ നിയമത്തിലെ ആദ്യ ഗ്രന്ഥമായ മത്തായിയുടെ സുവിശേഷം രചിച്ചത് ഇദ്ദേഹമാണെന്ന് സഭാപാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. പഴയനിയമ പ്രവചനങ്ങളുടെ പൂർത്തീകരണമാണ് യേശുവെന്ന് യഹൂദ പശ്ചാത്തലത്തിലുള്ളവർക്കായി സമർത്ഥിക്കുന്നതാണ് ഈസുവിശേഷം.സുവിശേഷപ്രഘോഷണത്തിനിടയിൽവിശ്വാസത്തിനുവേണ്ടി അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ തിരുശേഷിപ്പ് ഇറ്റലിയിലെ സലേർനോ കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Official Channels | ഔദ്യോഗിക ചാനലുകൾ
വാട്സാപ്പ് ചാനലിൽ അംഗമാകാൻ
JOIN CHANNEL
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ
SUBSCRIBE
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
FOLLOW PAGE
DISCLAIMER: ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
