ഹരിപ്പാട് : കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച " ഒരുമ 2026 "ഓണാഘോഷ പരിപാടി ഹരിപ്പാട് മംഗല്യ ആഡിറ്റോറിയത്തിൽ ശ്രീ, രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഹരിപ്പാട് യൂണിറ്റിൽ നിന്നും മരണപ്പെട്ട സുധാകരൻ എന്നയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ KHRA യുടെ സുരക്ഷ ഫണ്ടും കൈമാറി. കാലഘട്ടത്തിനനുസരിച്ച് ഹോട്ടൽ വ്യവസായം മാറ്റങ്ങൾക്ക് വിധേമാക്കണമെന്നും അതുവഴി ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്നും നല്ല ഭക്ഷണം നൽകുന്നവരാണ് ഹോട്ടലുകാരെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നാസർ ബി.താജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഹരിപ്പാട് യൂണിറ്റ് പ്രസിഡന്റ് ദിലീപ് സി മൂലയിൽ സ്വാഗതം പറഞ്ഞു. ജില്ലയിലെ നിയമസഭ സാമാജികൾക്ക് ഏർപ്പെടുത്തിയ സ്വീകരണത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ശ്രീ.ജയപാൽ ബഹു. രമേശ് ചെന്നിത്തലയെ പൊന്നാട അണിയിച്ചു. വിദ്യാഭ്യസ അവാർഡുകൾ ശ്രീ, എ.ഡി. തോമസ് MLA നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി NMR റസ്സാക്ക്, സംസ്ഥാന ട്രഷറർ സി.ബിജു ലാൽ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.സുഗുണൻ വൈ.പ്രസിഡന്റ് റോയ് ജെ. മഡോണ, Adv: രതീഷ്, വി.മുരളീധരൻ മുരളി ഹോട്ടൽ Adv. S. ദീപു എന്നിവർ സംസാരിച്ചു. തുടർന്ന് ഓണ സദ്യയും കലാ മത്സരങ്ങളും കലാപരിപാടികളും നടന്നു. കേരളത്തിലെ 14 ജില്ലകളിലെയും സംസ്ഥാന കമ്മറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
Official Channels | ഔദ്യോഗിക ചാനലുകൾ
വാട്സാപ്പ് ചാനലിൽ അംഗമാകാൻ
JOIN CHANNEL
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ
SUBSCRIBE
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
FOLLOW PAGE
DISCLAIMER: ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
