വന്ദേഭാരതിൽ കയറാത്തയാൾ യാത്ര ചെയ്തെന്ന് റെയിൽവേ
യാത്രക്കാരുടെ പരാതി പരിഗണിക്കുന്നതില്‍ റെയില്‍വേ വീഴ്ച വരുത്തിയെന്നും തെളിവില്ലാതെ റീഫണ്ട് നിഷേധിച്ചെന്നും കണ്ടെത്തിയാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.
കൊല്ലം: റദ്ദാക്കിയ വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റിന്റെ റീഫണ്ട് നിഷേധിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേയ്ക്ക് പിഴയിട്ട് കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പരാതിക്കാരനായ ബിജോയ് തോംസണ്‍ 5,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവുമടക്കം ആകെ 10,000 രൂപ നൽകാനാണ് കമ്മീഷന്റെ ഉത്തരവ്. ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം തുക കൈമാറണമെന്നും, വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരത്തുകയ്ക്ക് ഒമ്പത് ശതമാനം പലിശ നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഫെബ്രുവരി 18-ന് തിരൂരിൽ നിന്ന് കൊല്ലത്തേക്ക് കുടുംബാംഗങ്ങൾക്കായി ബിജോയ് മൂന്ന് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ഇതിൽ ഒരു ടിക്കറ്റ് മാത്രമാണ് കൺഫേം ആയത്. ബാക്കി രണ്ട് ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിൽ തുടർന്നതിനാൽ കുടുംബം യാത്ര റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തന്നെ റീഫണ്ടിനായി ടിക്കറ്റ് ഡെപ്പോസിറ്റ് റെസീപ്റ്റ് (ടി.ഡി.ആർ) വഴി അപേക്ഷ നൽകി. എന്നാൽ, ടിക്കറ്റിലെ രണ്ട് യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ റീഫണ്ട് നിഷേധിക്കുകയായിരുന്നു.
ഐ.ആർ.സി.ടി.സി പോർട്ടൽ വഴി പരാതി നൽകിയിട്ടും റെയിൽവേയുടെ നിലപാടിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് ബിജോയ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്ത ടിന്റു മേരി ജോർജ്, ലൂക്ക് ജോയ് തോംസൺ എന്നിവർ വന്ദേഭാരതിൽ യാത്ര ചെയ്തുവെന്ന റെയിൽവേയുടെ വാദം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ അധികൃതർക്ക് സാധിച്ചില്ല. കുടുംബം മറ്റൊരു ട്രെയിനായ നേത്രാവതി എക്സ്പ്രസിലാണ് യാത്ര ചെയ്തതെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു.
അതേസമയം, പരാതി നൽകിയതിന് പിന്നാലെ 2025 മേയ് 16-ന് റെയിൽവേ 3,375 രൂപ റീഫണ്ട് അനുവദിക്കുകയും ജൂൺ ഒന്നിന് തുക അക്കൗണ്ടിൽ എത്തുകയും ചെയ്തിരുന്നു. യാത്രക്കാർ ട്രെയിനിൽ കയറിയെന്ന് ആദ്യം വാദിച്ച റെയിൽവേ പിന്നീട് എങ്ങനെയാണ് റീഫണ്ട് അനുവദിച്ചതെന്ന കാര്യത്തിലും വ്യക്തമായ വിശദീകരണം നൽകിയില്ല. കൃത്യമായ തെളിവുകളില്ലാതെ റീഫണ്ട് നിഷേധിച്ചതും പരാതി പരിഗണിക്കുന്നതിൽ വീഴ്ച വരുത്തിയതും സേവനത്തിലെ അപാകതയാണെന്ന് വിലയിരുത്തിയാണ് കമ്മീഷൻ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.
KH NEWSW English
Consumer Court Fines Railways ₹10,000 for Wrongfully Denying Vande Bharat Ticket Refund
Kollam: The Kollam District Consumer Disputes Redressal Commission has directed Southern Railway to pay a total of ₹10,000 to a passenger for wrongfully denying a refund on cancelled Vande Bharat Express tickets. The Commission ordered the Railways to pay ₹5,000 as compensation and ₹5,000 towards litigation costs to the complainant, Bijoy Thomson. The amount must be settled within 45 days of receiving the order, failing which the compensation will attract an annual interest of nine percent.
On February 18 last year, Bijoy booked three Tatkal tickets on the Vande Bharat Express from Tirur to Kollam for his family members. However, only one ticket was confirmed while the other two remained on the waiting list, prompting the family to cancel their trip. Bijoy promptly filed a Ticket Deposit Receipt (TDR) for a refund prior to the train's departure. The Railways, however, rejected the claim, alleging that two of the passengers had boarded and travelled on the train.
After his grievances filed through the IRCTC portal failed to yield a positive response, Bijoy approached the Consumer Commission. During the proceedings, the Railways claimed that two passengers on the ticket—Tintu Mary George and Luke Joy Thomson—had undertaken the journey, but failed to produce any documentary evidence to substantiate the claim. The complainant informed the Commission that the family had instead travelled on the Netravati Express.
Furthermore, following the legal complaint, the Railways processed a refund of ₹3,375 on May 16, 2025, which was credited on June 1. Railway authorities were unable to explain why the refund was eventually granted after initially rejecting it on the grounds that the passengers had travelled. Observing a clear deficiency in service for rejecting a legitimate refund without proof and failing to address the passenger's grievance properly, the Commission ruled in favour of the complainant.
