പത്തനംതിട്ട: ഹൈക്കോടതിയുടെ കർശന ഇടപെടലുകളും ബോധവത്കരണ പ്രവർത്തനങ്ങളും ഉണ്ടായിട്ടും, ശബരിമല തീർഥാടന വേളയിൽ പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയ്ക്ക് കുറവില്ല. മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 23 ടൺ തുണിമാലിന്യമാണ് പമ്പയിൽനിന്ന് നീക്കം ചെയ്തത്. ഇതിന്റെ കൃത്യമായ കണക്കുകൾ വെള്ളിയാഴ്ചയേ ലഭ്യമാകൂ. വ്യാഴാഴ്ച മാലിന്യത്തിന്റെ അളവിൽ നേരിയ കുറവുണ്ടായത് മാത്രമാണ് ഏക ആശ്വാസം.
ശുചീകരണ പ്രവർത്തനങ്ങളും ക്രമീകരണങ്ങളും
ക്ലീൻ കേരള കമ്പനിയുടെ ഇടപെടൽ: മുൻവർഷങ്ങളിൽ പമ്പയിൽനിന്ന് ശേഖരിച്ച 129 ടൺ തുണിമാലിന്യം നിലയ്ക്കലിൽ കൂട്ടിയിട്ടത് വലിയ വാർത്തയായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ ഈ സീസണിന്റെ തുടക്കം മുതൽ തന്നെ മാലിന്യനീക്കത്തിനായി ക്ലീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളികളുടെ വിന്യാസം: തിരുവിതാംകൂർ ദേവസ്വം ബോർഡ് നദിയിൽനിന്ന് നീക്കം ചെയ്യുന്ന വസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് നിലയ്ക്കലിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നു. മാലിന്യങ്ങൾ തരംതിരിക്കുന്നതിനായി നിലവിൽ നാല് തൊഴിലാളികളെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ച ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാനിറ്റേഷൻ സൊസൈറ്റിയുടെ 'വിശുദ്ധിസേന'യാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. തുടർന്നുള്ള ദിവസങ്ങളിൽ രാവും പകലും 15 പേർ വീതം പ്രവർത്തിക്കേണ്ടതുണ്ടെന്നും, ഇതിനായി ആലപ്പുഴയിൽനിന്നുള്ള ഒരു ഏജൻസി വഴി പോലീസ് ക്ലിയറൻസ് പൂർത്തിയാക്കിയ 20 തൊഴിലാളികളെ എത്തിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സംസ്കരണ രീതി: നദിയിൽനിന്ന് ശേഖരിക്കുന്ന വസ്ത്രങ്ങളിലെ ചെളിയും മണ്ണും നീക്കി ഉണക്കിയെടുക്കും. ഇതിൽ അടിവസ്ത്രങ്ങൾ കമ്പനിയുടെ പ്ലാന്റിൽ സംസ്കരിച്ച ശേഷം സിമന്റ് ഫാക്ടറികൾക്ക് ഇന്ധനമായി കൈമാറും. ഉപയോഗയോഗ്യമായ മറ്റ് തുണിത്തരങ്ങൾ ചവിട്ടികളും മറ്റും നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകാനാണ് തീരുമാനം.
ബോധവത്കരണവും കോടതി ഇടപെടലും പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകളും അനൗൺസ്മെന്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഒരു വിഭാഗം തീർഥാടകർ ഇപ്പോഴും നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നുണ്ട്. ഇതിന് ശബരിമലയിലെ ആചാരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന സന്ദേശം കെ.എസ്.ആർ.ടി.സി. ബസുകളിലും സ്റ്റാൻഡുകളിലും പ്രക്ഷേപണം ചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
KH NEWS English
PATHANAMTHITTA: Despite strict directives from the Kerala High Court and extensive awareness campaigns, pilgrims continue to discard clothes in the Pamba River during the Sabarimala pilgrimage season. Within the first three days of the Mandala pilgrimage season alone, authorities recovered approximately 23 tonnes of textile waste from the river. The exact figures are expected to be finalised by Friday, though a slight decline in waste accumulation on Thursday has offered some relief.
Waste Management and Clean-up Operations
Engagement of Clean Kerala Company: Following reports in previous years that around 129 tonnes of discarded clothes from Pamba were dumped at Nilakkal, authorities entrusted the Clean Kerala Company with the task of waste removal right from the start of this season to prevent a recurrence.
Workforce Deployment: Clothes retrieved from the river by the Travancore Devaswom Board are handed over to the Clean Kerala Company and transported to a sorting facility at Nilakkal, where four workers are currently deployed. On Wednesday, members of the 'Vishuddhi Sena'—under the Sanitation Society led by the District Collector—carried out the clean-up drive. To ensure round-the-clock clearance with at least 15 personnel per shift, 20 workers with police clearance have been brought in through an agency in Alappuzha.
Recycling and Processing: The waterlogged clothes are cleaned of mud and dried before processing. Undergarments are processed at the company's plant and supplied to cement factories, while the remaining textiles are handed over to units manufacturing doormats and other products.
Awareness Drives and Court Directives Although awareness boards and public announcements are in place at Pamba, a section of pilgrims, particularly from neighbouring states, continues the practice—which officials reiterate has no connection to Sabarimala rituals. Recently, the High Court also directed that awareness messages urging devotees not to discard clothes in the Pamba River be broadcast across KSRTC buses and bus stands.
