തൃശ്ശൂർ: ഫുഡ് സേഫ്റ്റി ഓഫീസറായും ഹെൽത്ത് ഇൻസ്പെക്ടറായും ചമഞ്ഞ് ഹോട്ടലുകളിൽ പരിശോധന നടത്തുകയും ഭക്ഷണം കഴിക്കുകയും പണവും ഭക്ഷണവും തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ പിടിയിൽ. തൃശ്ശൂർ വെസ്റ്റ് പോലീസാണ് വടക്കേക്കാട് വന്നേരിപ്പാട്ട് വീട്ടിൽ മോഹൻബാബുവിനെ അറസ്റ്റുചെയ്തത്. എഫ്.എസ്.എസ്.ഐ. ഉദ്യോഗസ്ഥനും ഹെൽത്ത് ഇൻസ്പെക്ടറുമാണെന്ന് പരിചയപ്പെടുത്തി ടൗണിലുമായി ജില്ലയിലെ പതിനഞ്ചിലധികം ഹോട്ടലുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തി.
ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ മുങ്ങുന്നതും ഭീഷണിപ്പെടുത്തി പണം അവശ്യപ്പെടുന്നതും പതിവായിരുന്നു. ചാവക്കാട്, മേഖലയിലെ ഒരു ഹോട്ടലിൽ നിന്നുമാത്രം 36,000 രൂപയുടെ ഭക്ഷണമാണ് ഇയാൾ കഴിച്ചത്. വടക്കേക്കാട്, പുന്നയൂർക്കുളം ഭാഗങ്ങളിൽ സ്ഥിരമായി ഹോട്ടലുകളിൽ വന്ന് സൗഹൃദം സ്ഥാപിച്ച് ഭക്ഷണം കഴിച്ച് പിന്നീട് പണം നൽകാമെന്ന് പറഞ്ഞ് വൻതുക കടമാക്കി കബളിപ്പിക്കുന്നതായിരുന്നു രീതി.
മറ്റു പുന്നയൂർക്കുളം ആൽത്തറയിലെ അമ്പാടി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് ഭീമമായ തുക കടമായ ശേഷം പണം ചോദിച്ചപ്പോൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയെന്നും ചെറുതും വലുതുമായ നിരവധി തുകകൾ പല ഹോട്ടലുകളിലും നൽകാനുണ്ടെന്ന് പരാതിയുണ്ട്. ഹോട്ടൽ ആൻഡ് റസ്റ്റോറെന്റ് അസോസിയേഷൻ്റെ പരാതിയെത്തുടർന്നാണ് പോലീസ് മോഹൻബാബുവിനെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
Thrissur: A man has been arrested for posing as a Food Safety Officer and a Health Inspector to conduct inspections at hotels, eat meals, extort money and food, and threaten staff. The Thrissur West Police arrested Mohanbabu, a resident of Vannerippattu House in Vadakkekad. Introducing himself as an FSSAI official and a Health Inspector, he carried out similar frauds across more than fifteen hotels in the town and various parts of the district.
He was in the habit of slipping away without paying after eating and demanding money through threats. From a single hotel in the Chavakkad area alone, he consumed food worth ₹36,000. His modus operandi in the Vadakkekad and Punnayurkulam areas was to regularly visit hotels, befriend the staff, eat meals on credit promising to pay later, and cheat them after accumulating massive bills.
Complaints also state that after running up a huge tab at Ambadi Hotel in Punnayurkulam Althara, a cheque he issued when asked for payment bounced due to insufficient funds, and he owes various small and large sums to several other hotels. Based on a complaint filed by the Hotel and Restaurant Association, the police nabbed Mohanbabu and recorded his arrest.
