ഹോട്ടൽ മേഖലയെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് അരി, മുട്ട വില കുതിക്കുന്നു. അരി വിലയ്ക്ക് പിന്നാലെ മുട്ടവിലയും കൂടിയതോടെ മലയാളികളുടെ അടുക്കള ബജറ്റ് താളം തെറ്റി. മട്ട, ജയ, പൊന്നി, സുലേഖ മുതലായവയുടെ വിലയാണ് കൂടിയത്. കേന്ദ്ര സർക്കാരിന്റെ എഥനോൾ നിർമാണമാണ് കോഴിമുട്ടയുടെ വില കുതിപ്പിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
നാസിക്കിൽ നിന്ന് വരവ് കുറഞ്ഞു, സവാള വില കുതിക്കുന്നു; പ്രതീക്ഷ അടുത്ത മാസം എത്തുന്ന ചുവന്ന സവാള
സവാള വിലയും കൂടുന്നു. കിലോഗ്രാമിനു 55 മുതൽ 60 രൂപ വരെയാണ് ചില്ലറ വില. ഒരു മാസം മുൻപു വരെ 30 മുതൽ 40 രൂപ വരെയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സവാളയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമായത്. അടുത്ത മാസത്തോടെ ചുവന്ന സവാള വിപണിയിൽ എത്തുമെന്നും അതോടെ വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
രാജ്യത്ത് അരി ഉൽപാദനം കുറയുമെന്ന് റിപ്പോർട്ട്
KH NEWS ENGLISH SUMMARY
Onion Prices Surge as Supplies from Nashik Decline; Red Onions Expected to Bring Relief Next Month
Onion prices are also on the rise, with retail prices ranging between ₹55 and ₹60 per kilogram. Traders said that prices were around ₹30 to ₹40 per kilogram until a month ago. The decline in onion supplies from Nashik in Maharashtra is cited as the main reason for the price hike. Traders are hopeful that red onions will arrive in the market by next month, bringing down prices.
Meanwhile, rising rice and egg prices across Kerala have raised concerns in the hotel industry. Following the increase in rice prices, egg prices have also surged, disrupting household budgets across the state. Varieties such as Matta, Jaya, Ponni and Sulekha have witnessed price increases.
The rise in egg prices is being attributed to the Central Government's ethanol production policy, which is cited as one of the factors contributing to the increase in poultry feed costs and, consequently, egg prices.


