
മുട്ടം: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന മലങ്കര ടൂറിസം ഹബ്ബ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നതിനും പദ്ധതിയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനുമായി അടിയന്തര ജനറൽ കൗൺസിൽ യോഗം വിളിച്ചുചേർക്കാൻ എം.എൽ.എ അപു ജോൺ ജോസഫ് നിർദേശം നൽകി. ഇതുസംബന്ധിച്ച് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ട് (എം.വി.പി) അധികൃതർക്ക് എം.എൽ.എ ഔദ്യോഗിക നിർദേശം കൈമാറി. പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളും ഹബ്ബിന്റെ പുനരുദ്ധാരണത്തിന് തടസ്സമായി നിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
- ഫയർ എൻ.ഒ.സി: 659.77 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടം ഗ്രൂപ്പ്-ബി വിഭാഗത്തിൽപ്പെടുന്നതിനാൽ അഗ്നിശമന സേനയുടെ എൻ.ഒ.സി അനിവാര്യമാണെങ്കിലും ഇതുവരെ ഹാജരാക്കിയിട്ടില്ല.
- പാർക്കിംഗ് പ്ലാൻ: വാഹന പാർക്കിംഗിനായി വ്യക്തവും കൃത്യവുമായ പ്ലാൻ തയ്യാറാക്കിയിട്ടില്ല.
- ശുദ്ധജല സംരക്ഷണ സാക്ഷ്യപത്രം: സെപ്റ്റിക് ടാങ്കിന്റെ 7.5 മീറ്റർ ചുറ്റളവിൽ കുടിവെള്ള സ്രോതസ്സുകൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ല.
- മുറികളുടെ വിസ്തീർണം: കെട്ടിടത്തിലെ മുറികളുടെ വിസ്തീർണം കൃത്യമായി തരംതിരിച്ച് രേഖപ്പെടുത്തിയിട്ടില്ല.
- പരിസ്ഥിതി സൗഹൃദ ഊർജ സംവിധാനങ്ങൾ: സോളാർ പാനലുകൾ, സോളാർ വാട്ടർ ഹീറ്റർ സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ചിട്ടില്ല.
KH News English Summary
Urgent General Council Called to Reopen Muttom Malankara Tourism Hub; MLA Steps In
Muttom: In a bid to reopen the long-closed Malankara Tourism Hub to visitors and ensure the comprehensive development of the tourism project, local MLA Apu John Joseph has intervened, directing authorities of the Muvattupuzha Valley Irrigation Project (MVIP) to urgently convene a General Council meeting.
The meeting will thoroughly evaluate the existing bottlenecks delaying the reopening of the park and finalize renovation plans. The Muttom Grama Panchayat had earlier pointed out that operational clearance can only be granted once around seven major technical deficiencies are resolved:
Fire Safety Clearance: The facility building spans 659.77 sq.
metres, placing it under Group B classification; the mandatory Fire and Rescue Services NOC has not yet been submitted. Parking Plan: A clear and designated vehicle parking layout has not been marked or documented.
Water Source Safety: A certificate confirming that no drinking water sources exist within a 7.5-metre radius of the septic tank is yet to be produced.
Floor Plan Demarcation: The specific area measurements and categorization of individual rooms inside the building have not been properly recorded.
Eco-Friendly Systems: Mandatory renewable energy installations, such as solar power units and solar water heaters, are yet to be put in place.
Formulating practical, time-bound alternative solutions to address these administrative and technical snags will be the primary objective of the council session. MLA Apu John Joseph stated that subsequent roadmaps and policy decisions for the broader modernization of the Malankara Tourism Project will be finalized during the meeting.