പാലാ : അമലോത്ഭവ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് പാലാ സ്പോട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ മത്സരങ്ങൾ ഡിസംബർ 1 മുതൽ 6 വരെ പാലാ മുനിസിപ്പൽ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.
അന്തരിച്ച മുൻ ഇന്ത്യൻ ഇൻ്റർനാഷ്ണൽ വോളിബോൾ താരവും, കലാരംഗത്തെ പ്രതിഭയും, പാവങ്ങളുടെ ഡോക്ടർ എന്നു വിളിപ്പേരുള്ള ഡോ. ജോർജ് മാത്യുവിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനും അദ്ദേഹത്തോടുള്ള ബഹുമാനപുരസ്കരവും ഈ ജൂബിലി വോളിബോൾ ടൂർണമെൻ്റ് അദ്ദേഹത്തിൻ്റെ പേരു നൽകുന്നതായും, ബഹുമുഖപ്രതിഭയായിരുന്ന അന്തരിച്ച ജോയി പാലാത്ത് (പാലാത്തച്ചൻ)ൻ് ഓർമ്മ നിലനിർത്തുന്നതിനായി 2- സ്ഥാനക്കാർക്കുള്ള ട്രോഫിക്ക് അദ്ദേഹത്തിന്റെ പേര് നൽകുമെന്നും ടൂർണ്ണമെൻ്റ് കൺവീനർ വി.സി. പ്രിൻസ് അറിയിച്ചു.
വിജയികൾക്ക് 1-ാം സമ്മാനമായി പാലയ്ക്കൽ ബട്ടൻ ഹൗസ് പാലാ നൽകുന്ന 30,000/- രൂപയും ഡോ. ജോർജ്ജ് മാത്യു മെമ്മോറിയൽ ട്രോഫിയും, മാത്യു അരീക്കൽ മെമ്മോറിയൽ ട്രോഫിയും തയ്യിൽ എവറോളിംഗ് ട്രോഫിയും നൽകുന്നു.
2-ാം സമ്മാനം കരസ്ഥമാക്കുന്ന ടീമിന് പാലാ ഇലക്ട്രിക്കൽസ് പാലാ നൽകുന്ന 20,000/- രൂപയും ജോയി പാലാത്ത് മെമ്മോറിയൽ ട്രോഫിയും നൽകുന്നു.
ബെസ്റ്റ് പ്ലയർ, ബെസ്റ്റ് അറ്റാക്കർ, ബെസ്റ്റ് ഓൾ റൗണ്ടർ, ബെസ്റ്റ് ബുസ്റ്റർ, ബെസ്റ്റ് ലിബറോ, ബെസ്റ്റ് ബ്ലോക്കർ, ബെസ്റ്റ് ഡിഫണ്ടർ എന്നിവർക്ക് അന്തരിച്ച മുൻ വോളിബോൾ താരങ്ങളായിരുന്ന ജോണി പുതിയിടം, തമ്പി, എം. ഉഷാർ, എം.എ. ആന്റണി, വി.സി. രാജു. ചാലി എന്നിവരുടെ ഓർമ്മ നിലനിർത്തുന്നതിനായി ഇവരുടെ പേരിൽ ട്രോഫികൾ നൽകുന്നതാണ്.
കേരള യൂണിവേഴ്സിറ്റി, കാലിക്കട്ട് യൂണിവേഴ്സിറ്റി, സെൻ്റ് തോമസ് കോളേജ് പാലാ, സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ, ഡിസറ്റ് അങ്കമാലി, എസ്.എച്ച്. കോളേജ് തേവര, ആലപ്പി റിപ്പിൾസ്, സി.എം.എസ് കോളേജ് കോട്ടയം, ദേവഗിരി കോളേജ് കോഴിക്കോട്, കേരള പോലീസ് ടീം അംഗങ്ങൾ അടങ്ങുന്ന കെ.എ.പി. കുട്ടിക്കാനം തുടങ്ങിയ ടീമുകൾ മത്സരിക്കുന്നു.
പ്രദേശിക ടീമുകൾ തമ്മിലുള്ള നാടൻ വോളി മത്സരവും ഉണ്ടായിരിക്കും.
ഡിസംബർ 1-ാം തീയതി വൈകിട്ട് 6.പി.എം.ന് പാലാ നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി മായാ രാഹുൽ മത്സരം ഉത്ഘാടനം നിർവ്വഹിക്കുന്നതും, ഡിസംബർ 6-ാം തീയതി വൈകിട്ട് 8 പി.എം. ന് ബഹു പാലാ എം.എൽ.എ. മാണി സി കാപ്പൻ സമ്മാനദാനം നൽകുന്നതുമാണ്.
പാലാ സ്പോർട്സ് ക്ലബ് പ്രതിനിധികളായ വി.സി. പ്രിൻസ്, സന്തോഷ് മണർകാട്, ജോർജ്ജ് വർഗ്ഗീസ്, കുഞ്ഞുമോൻ പാലയ്ക്കൽ, ജിമ്മി ജോസ് പാമ്പ്ലാനി, ബിജോ പാലി, സോമൻ പി.എം., ജോസ് ചീരാംകുഴി, സിജോ ജോസഫ്,തോമസുകുട്ടി നെച്ചിക്കാട് കുഞ്ഞുമോൻ മണർകാട്ട് തുടങ്ങിയവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
