എരുമേലി : കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ 310 കുപ്പി നിരോധിത ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു. 'മെഫെന്റർമൈൻ സൾഫേറ്റ് ഇഞ്ചക്ഷൻ' (Mephentermine Sulphate Injection) വിഭാഗത്തിൽപ്പെടുന്ന, വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകളാണ് പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത 310 ബോട്ടിൽ മരുന്നുകളും തുടർനടപടികൾക്കായി കോട്ടയം ഡ്രഗ് കൺട്രോൾ ബോർഡിന് കൈമാറി.
റോഡ് മാർഗമുള്ള വാഹന പരിശോധനകൾ പോലീസ് കർശനമാക്കിയതോടെ, അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കൊറിയർ സർവീസുകൾ വഴി ലഹരി കടത്താനുള്ള മാഫിയയുടെ നീക്കമാണിതെന്നാണ് പ്രാഥമിക നിഗമനം. ശബരിമല തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനായി എത്തിച്ചതാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്. പാഴ്സൽ അയച്ചവരെയും ഇത് കൈപ്പറ്റാൻ എത്തേണ്ടവരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
KH NEWS English
Police Seize Huge Cache of Contraband Drugs Smuggled via Courier in Erumely
Erumely: Police have seized 310 vials of banned narcotic drugs that arrived as a parcel at a courier office in Erumely. The confiscated consignment consists of 'Mephentermine Sulphate Injection', a restricted substance valued at lakhs of rupees in the illicit market.
The seizure was made during a surprise inspection conducted by the District Anti-Narcotic Special Action Force (DANSAF), operating under the District Police Chief, following a tip-off. All 310 bottles have been handed over to the Kottayam Drug Control Board for further legal procedures.
With vehicle inspections along roadways intensified, authorities suspect that drug mafias are turning to courier services to evade police detection. Police are also investigating whether the consignment was brought in for distribution by taking advantage of the ongoing pilgrimage season rush. A detailed investigation is underway to trace both the senders and the intended recipients of the parcel.

