ബക്സർ: എട്ട് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ബിഹാറിലെ ബക്സർ ജില്ലയിൽ വനിതാ ഉദ്യോഗസ്ഥ ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വേറിട്ട പ്രതിഷേധം നടത്തി. ബ്രഹ്മപുർ ബ്ലോക്ക് ഓഫീസിലെ ഗ്രാമീണ വികസന ഓഫീസർ (ആർ.ഡി.ഒ) അൽപിത സിങ് ആണ് ഔദ്യോഗിക സ്ഥാപനത്തിന് മുന്നിൽ ധർണയിരുന്നത് . സംഭവം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ ജില്ലാ ഭരണകൂടം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു.
തന്റെ 11 മാസത്തെ സർവീസ് കാലയളവിൽ മൂന്ന് മാസത്തെ വേതനം മാത്രമാണ് ലഭിച്ചതെന്നും കഴിഞ്ഞ എട്ട് മാസമായി ശമ്പളം മുടങ്ങിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും അൽപിത സിങ് വ്യക്തമാക്കി. ചുമതലകൾ കൃത്യമായി നിർവഹിച്ചിട്ടും തനിക്ക് അർഹമായ വേതനം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി തുടർച്ചയായി രണ്ടു ദിവസമാണ് ഇവർ ബ്ലോക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബക്സർ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. ശമ്പളം തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ബി.ഡി.ഒ-യോട് വിശദീകരണം തേടിയിട്ടുണ്ട്. സർവീസ് ചട്ടങ്ങൾ പാലിക്കാതെയും ഉന്നത അധികാരികളുടെ വ്യക്തമായ അനുമതിയില്ലാതെയും ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കാൻ വ്യവസ്ഥയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വിഷയത്തിൽ ഉചിതമായ തീർപ്പുണ്ടാക്കുമെന്നും ഔദ്യോഗിക നടപടിക്രമങ്ങൾ കർശനമായി പാലിക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
KH News English Summary
Unpaid for 8 Months, Female Government Officer Stages Begging Protest in Bihar’s Buxar
Buxar: In a striking act of protest, a woman government official in Bihar’s Buxar district sat outside her office with a begging bowl after allegedly not receiving her salary for the past eight months. The official, identified as Alpita Singh, works as a Rural Development Officer at the Brahmapur Block Office. The matter came to light after photographs of her protest went viral across social media platforms.
According to Alpita Singh, she has received only three months of salary during her 11-month tenure. She stated that despite carrying out her official duties diligently, the non-payment of salary for eight consecutive months has led to severe financial distress. To register her protest, she sat outside the Brahmapur Block Office with a begging bowl for two consecutive days.
She alleged that an internal dispute with the Brahmapur Block Development Officer (BDO) resulted in the withholding of her dues. Following the circulation of the protest images on social media, the Buxar district administration intervened in the matter and sought an explanation from the BDO regarding the non-payment.
The district administration affirmed that an employee’s salary cannot be withheld without following proper regulations and obtaining prior sanction from higher authorities. Officials added that necessary measures are being taken to resolve the issue and directives have been issued to ensure strict adherence to established government procedures.
