പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിയുക്ത മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചത്. ശരണം വിളികളുമായി നൂറുകണക്കിന് ഭക്തരാണ് സന്നിധാനത്ത് ദർശനത്തിനായി എത്തിയത്. മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും ചുമതലയേൽക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ബോർഡ് അംഗം കെ. രാജു, എ.ഡി.ജി.പി പി. വിജയൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ സന്നിധാനത്തുണ്ട്.
തീർത്ഥാടനത്തിന്റെ ആദ്യ ദിനമായ ഇന്ന് പമ്പയിലും സന്നിധാനത്തും താരതമ്യേന തിരക്ക് കുറവായിരുന്നു. ദർശനത്തിനെത്തിയവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ്. നാളെ പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമാകും. ഡിസംബർ 27-നാണ് പ്രസിദ്ധമായ മണ്ഡലപൂജ. തുടർന്ന് 2027 ജനുവരി 14-ന് മകരവിളക്ക് മഹോത്സവം നടക്കും.
ദർശനവും പ്രസാദ വിതരണവും പ്രതിദിനം 80,000 ഭക്തർക്കാണ് ഇത്തവണ ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിൽ 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് തത്സമയ (Spot) ബുക്കിംഗിലൂടെയും ദർശനം നടത്താം.
അരവണയും അപ്പവും: 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി തയ്യാറായിക്കഴിഞ്ഞതായി ദേവസ്വം വകുപ്പ് അറിയിച്ചു. ആവശ്യക്കാർക്ക് തപാൽ വഴി അരവണ വീട്ടിലെത്തിക്കാനുള്ള സൗകര്യവും സജ്ജമാണ്.
ഡിജിറ്റൽ സൗകര്യങ്ങൾ: 5 പുതിയ കൗണ്ടറുകൾ കൂടി തുറന്നതോടെ ആകെ അരവണ കൗണ്ടറുകളുടെ എണ്ണം 22 ആയി ഉയർന്നു. ഇവിടെയും 14 വഴിപാട് കൗണ്ടറുകളിലും ഡിജിറ്റൽ പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നെയ്യ് ലഭ്യത: നിലവിൽ 5,000 ലിറ്റർ നെയ്യ് സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ഉടൻ തന്നെ 5,000 ലിറ്റർ കൂടി എത്തിക്കുമെന്നും ബാക്കിയുള്ളവ കരാർ നടപടികൾക്ക് ശേഷം ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.
തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് എത്തുന്ന ഭക്തർക്ക് അപകടങ്ങൾ സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ദർശന തീയതിക്ക് തൊട്ടുമുമ്പുള്ള ഒരു ദിവസം കൂടി ഉൾപ്പെടുത്തി ആകെ മൂന്ന് ദിവസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബുക്കിംഗ് സമയത്ത് തന്നെ നോമിനിയുടെ വിവരങ്ങൾ നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
KH NEWS English News Report
Sabarimala Temple Opens for Mandala-Makaravilakku Pilgrimage; Arrangements Complete, Says Devaswom Board
PATHANAMTHITTA: The sacred portals of the Sabarimala Lord Ayyappa Temple opened on Monday evening, marking the commencement of the annual Mandala-Makaravilakku pilgrimage season. Melsanthi-designate E.D. Prasad Namboothiri opened the sanctum sanctorum and lit the ceremonial lamp in the presence of Tantri Kandararu Brahmadathan, as devotees filled the Sannidhanam chanting Swamiye Sharanam Ayyappa. A. Damodaran Namboothiri will also take charge as the new Melsanthi of the Malikappuram temple. Travancore Devaswom Board (TDB) President K. Jayakumar, Board Member K. Raju, and ADGP P. Vijayan were present at Sannidhanam to oversee the proceedings.
Crowd footfall at Pampa and Sannidhanam remained moderate on the opening day, with the majority of pilgrims arriving from neighboring states. The pilgrimage will officially commence tomorrow morning when the temple opens at 3:00 AM. The auspicious Mandala Pooja will be held on December 27, followed by the Makaravilakku festival on January 14, 2027.
Darshan and Prasadam Arrangements The board has arranged facilities to accommodate 80,000 devotees daily—66,000 through the Virtual Queue system and 14,000 via spot booking.
Buffer Stock: The Devaswom department confirmed that a buffer stock of 50 lakh tins of Aravana prasadam is ready, ensuring there will be no shortage of Appam or Aravana during the season. Facilities to deliver Aravana via postal service upon request have also been finalized.
Digital Counters: With the addition of five new counters, the total number of Aravana distribution counters has increased to 22. Digital payment facilities have been enabled across all 22 Aravana counters and 14 Vazhipadu (offerings) counters.
Ghee Supply: TDB President K. Jayakumar stated that 5,000 liters of ghee have already reached Sannidhanam, with another 5,000 liters arriving shortly. The remaining stock will be procured following contract finalizations.
Insurance Coverage for Devotees Pilgrims booking through the Virtual Queue will receive accidental insurance coverage of ₹2 lakh. The coverage spans three days, including the day prior to the scheduled darshan date. Devotees are required to provide nominee details during the online booking process to avail of this benefit.
