ഗുവാഹത്തി: അസമിൽ സൈറാങ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ സൈറാങ്ങിലേക്ക് പോവുകയായിരുന്ന 13125 നമ്പർ എക്സ്പ്രസ് ട്രെയിനാണ് ബുധനാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്.
രാവിലെ 6.45ഓടെ ഗുവാഹത്തിക്ക് സമീപമുള്ള ദിഗാരു റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ട്രെയിൻ എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റിയതായി റെയിൽവേ അറിയിച്ചു. എന്നാൽ ഏഴ് കോച്ചുകൾ പാളം തെറ്റിയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടമുണ്ടായ ഉടൻ റെയിൽവേയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി പകരം ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ജനറൽ മാനേജർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് തിരിച്ചു.
മറ്റൊരു ട്രെയിനിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനായി സൈറാങ് എക്സ്പ്രസ് ദിഗാരു സ്റ്റേഷനിൽ പിടിച്ചിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ വേഗത നിയന്ത്രിക്കുന്നതിൽ ലോക്കോ പൈലറ്റിന് വീഴ്ച സംഭവിച്ചതാണ് പാളം തെറ്റാൻ കാരണമെന്നാണ് റെയിൽവേയുടെ പ്രാഥമിക വിശദീകരണം. അപകടത്തിൽ എൻജിനും കോച്ചുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
KH NEWS English SUMMARY
Express Train Derails in Assam; Several Passengers Injured
Guwahati: Several passengers were injured after an express train derailed in Assam on Wednesday morning. The 13125-numbered train, travelling from Kolkata in West Bengal to Sairang in Mizoram, met with the accident at around 6:45 AM.
The incident occurred near Digaru Railway Station, close to Guwahati. According to railway officials, the locomotive and five coaches derailed. However, some media reports stated that seven coaches had gone off the tracks.
Rescue operations were launched immediately after the incident. The Railways arranged an alternative train to transport the stranded passengers to their respective destinations. The General Manager of Northeast Frontier Railway, along with other senior officials, proceeded to the accident site.
The accident reportedly occurred while the Sairang Express was being brought to a halt at Digaru station to allow another train to pass. According to the Railways' preliminary explanation, the derailment was caused by the loco pilot's inability to control the train's speed. Both the locomotive and the affected coaches sustained damage.
