വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാക്കി അമേരിക്കയുടെ വൻ സൈനിക വിന്യാസം. യുഎസ് നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലായ 'യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ്' മേഖലയിലെത്തി. നവംബർ എട്ടിന് സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട കപ്പൽ മലാക്ക കടലിടുക്ക് വഴിയാണ് പശ്ചിമേഷ്യൻ തീരത്ത് നങ്കൂരമിട്ടത്. നേരത്തെ തന്നെ മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള യുഎസ്എസ് ജോർജ് വാഷിംഗ്ടൺ, യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് എന്നീ വിമാനവാഹിനിക്കപ്പലുകൾക്ക് പിന്നാലെയാണ് തിയോഡോർ റൂസ്വെൽറ്റും എത്തിയിരിക്കുന്നത്.
സൈനിക നീക്കത്തിന്റെ പ്രാധാന്യം: ഒരേസമയം മൂന്ന് വിമാനവാഹിനിക്കപ്പലുകളെ പശ്ചിമേഷ്യയിൽ വിന്യസിച്ചത് വലിയൊരു സൈനിക നീക്കത്തിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചപ്പോഴും, അതിനുമുമ്പ് 2003-ലെ ഇറാഖ് യുദ്ധസമയത്തുമാണ് അമേരിക്ക സമാനമായ രീതിയിൽ മൂന്ന് കപ്പലുകളെ ഒന്നിച്ച് വിന്യസിച്ചത്. രണ്ട് ആണവ റിയാക്ടറുകളുടെ കരുത്തിൽ പ്രവർത്തിക്കുന്ന യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റിന് ഇന്ധനം നിറയ്ക്കാതെ വർഷങ്ങളോളം കടലിൽ തുടരാനാകും. 90-ഓളം യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും ഒരേസമയം വഹിക്കാൻ ഈ കപ്പലിന് ശേഷിയുണ്ട്.
ഇറാന്റെ മുന്നറിയിപ്പും നിലവിലെ സാഹചര്യവും: ഒരു വശത്ത് സമാധാന ചർച്ചകളും മധ്യസ്ഥ നീക്കങ്ങളും നടക്കുന്നതിനിടെയുള്ള അമേരിക്കയുടെ ഈ പടയൊരുക്കത്തിനെതിരെ ഇറാൻ ശക്തമായി രംഗത്തെത്തി. സായുധ സംഘർഷത്തിനുള്ള തയ്യാറെടുപ്പുകൾ മറച്ചുവെക്കാനാണ് അമേരിക്ക നയതന്ത്ര ചർച്ചകൾ നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ആരോപിച്ചു. അമേരിക്ക ആദ്യം ആക്രമിക്കട്ടെ എന്ന് കരുതി കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതിനിടെ, ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും മുന്നറിയിപ്പ് റഡാർ സംവിധാനങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചെന്ന വാദം തള്ളിക്കളഞ്ഞ അമേരിക്ക, രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും അറിയിച്ചു. നയതന്ത്ര ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളുടെയും സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയെ വീണ്ടും ആശങ്കയുടെ മുൾമുനയിലാക്കിയിരിക്കുകയാണ്.
KH NEWS English
Tensions Escalate in the Middle East as US Deploys Third Aircraft Carrier
WASHINGTON / TEHRAN: Amid escalating tensions in the Middle East, the United States has significantly bolstered its military presence in the region with the arrival of its third aircraft carrier, the USS Theodore Roosevelt. Having departed from Singapore on November 8, the carrier transited through the Strait of Malacca to join the USS George Washington and the USS George H.W. Bush, which are already stationed in the region.
Strategic Significance: The simultaneous deployment of three aircraft carriers signals a potential major military escalation by Washington. The US last carried out a similar triple-carrier deployment during the heightened conflict with Iran in April, and prior to that, during the 2003 Iraq War. Powered by two nuclear reactors, the USS Theodore Roosevelt can operate at sea for years without refueling and is capable of carrying nearly 90 fighter jets and helicopters.
Iran's Warning and Recent Clashes: The massive US military buildup comes alongside ongoing diplomatic efforts and mediation talks, drawing sharp criticism from Tehran. Iran’s Deputy Foreign Minister accused the US of using diplomatic negotiations as a smokescreen to finalize preparations for an armed conflict. Tehran further warned that it would not sit idly by waiting for the US to strike first.
The deployment also follows claims by Iran that it targeted US military bases, a helicopter facility, and an early-warning radar system in Bahrain. While the US denied any damage to its radar installations, it confirmed intercepting two Iranian drones. With diplomatic talks stalling, the rapid military mobilization has plunged the Middle East into renewed uncertainty and fear of a wider conflict.
