തിരുവനന്തപുരം: നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 19കാരനു ദാരുണാന്ത്യം. മരിച്ചത് പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത്ത് ആണ്. അപകടമുണ്ടായത് ഞായറാഴ്ച രാത്രി 12നാണ്. മംഗലപുരം ശാസ്തവട്ടത്ത് നടന്ന അപകടത്തിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ആദ്യം മതിലിലും പിന്നീട് പോസ്റ്റിലും ഇടിച്ചു മറിയുകയായിരുന്നു. യുവാവിന് ഗുരുതര പരിക്കേൽക്കുകയും തുടർന്ന് മെഡിക്കൽ കോളജിലെത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. മംഗലാപുരം പോലീസ് സംഭവത്തിൽ കേസെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക