വള്ളിക്കോട്∙ പറമ്പിലെ പുല്ലിനു തീപിടിച്ചു, അഗ്നിരക്ഷാ സേന എത്തി തീയണച്ചു. വാഴമുട്ടം ഈസ്റ്റ് നാരായണവിലാസം അനിൽകുമാറിന്റെ ഒരു ഏക്കറിലധികം വരുന്ന പറമ്പിലെ ഉണങ്ങി കിടന്ന പുല്ലിനാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിച്ചത്. തീ പടരുന്നതു കണ്ട് എത്തിയവരും വീട്ടുകാരും ചേർന്നു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കാറ്റ് ശക്തമായതോടെ തീ ആളി പ്പടർന്നു. തുടർന്നു പത്തനംതിട്ട അഗ്നിരക്ഷാ സേന വിഭാഗത്തെ അറിയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സാബുവിന്റെ നേതൃത്വത്തിൽ ടീം എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക