Tuesday, 9 April 2024

യുവനടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തില്‍ മരിച്ചു

SHARE

ആലുവ: യുവനടന്‍ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തില്‍ മരിച്ചു. 32 വയസ്സായിരുന്നു. ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച് മാര്‍ച്ച് 26നാണ് അപകടത്തിൽ പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user