About Kerala Hotel News

About Kerala Hotel News

Kerala Hotel News is a dedicated News and Infotainment digital media platform owned and operated by the Kerala Hotel and Restaurant Association (KHRA), one of the largest and most influential industry bodies in the state. KHRA represents a strong network of over 50,000 members, including restaurants, hotels, cafés, bakeries, lodges, tourist homes, and resorts across Kerala.

With a well-structured organizational framework comprising district and regional committees across the state, KHRA plays a pivotal role in shaping, supporting, and safeguarding the hospitality and food service industry in Kerala.

Kerala Hotel News functions as an official digital bridge connecting KHRA, its members, and the general public. The platform delivers timely news, authentic stories, industry updates, policy-related information, educational content, and infotainment, with a special focus on the hospitality and food production sectors.

50,000+ Members

Connecting hotels, restaurants, bakeries & resorts statewide.

Food & Hospitality

Authentic recipes, culinary trends & safety standards.

Job Portal

Connecting employers and job seekers free of cost.

The vision to establish a dedicated news portal for KHRA members was initiated by Shri G. Jayapal, President of KHRA. This vision was effectively transformed into reality by Shri Bipin Thomas, Associate Editor, who played a key role in conceptualizing, coordinating, and driving the project forward. His commitment and leadership were instrumental in making Kerala Hotel News a reality for KHRA.

Launched in February 2023, the platform was designed, developed, and is professionally maintained by BLand Enterprises, whose technical expertise and continuous support ensure the smooth functioning, consistency, and digital growth of the portal. Kerala Hotel News is fully owned by the KHRA State Committee, reflecting its authenticity and official standing.

ഭക്ഷണ ഉൽപ്പാദന വിതരണ മേഖലയായ രുചിക്കൂട്ടുകളുടെ കൂട്ടായ്മയിൽ നിന്നും, വാർത്തകളുടെയും അറിവുകളുടെയും, പഠനങ്ങളുടെയും ലോകത്തേക്ക് ഒരു പുത്തൻ ചുവടുവെപ്പുമായി കേരള ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷൻ.

കേരള ഹോട്ടൽ ന്യൂസ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ന്യൂസ് ചാനൽ ഓരോ ഉപഭോക്താക്കളുടെയും ഓരോ മെമ്പർമാരുടെയും വിജ്ഞാനപ്രദവും, അറിവും, വിനോദപരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്.

ഭക്ഷണ വിതരണ മേഖലയിലെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളും വൈവിധ്യമാർന്നതും ആരോഗ്യപരവും സുരക്ഷിതവുമായ പുതിയ ഫുഡ് ഐറ്റങ്ങളും അതിന്റെ റെസിപ്പികളും പരിചയപ്പെടുത്തുന്ന സെഷനുകൾ.

ഭക്ഷണ ഉൽപ്പാദന വിതരണ മേഖലയിലേക്ക് തൊഴിലാളികളെ ആവശ്യമുള്ളവർ ഈ സൈറ്റിലൂടെ രജിസ്റ്റർ ചെയ്തു അതത് സെക്ഷനിലുള്ള തൊഴിലാളികളെ സ്വീകരിക്കാവുന്നതാണ്.

ഭക്ഷണ ഉൽപ്പാദന വിതരണ മേഖലയിൽ തൊഴിൽ ആവശ്യമുള്ളവർക്കും ഈ സൈറ്റിൽ ഫ്രീയായി രജിസ്റ്റർ ചെയ്തു ജോലി നേടാവുന്നതുമാണ്.

We warmly welcome KHRA members, hospitality professionals, and readers to engage with this platform and stay connected with the evolving hospitality landscape of Kerala.

Kerala Hotel News stands committed to empowering the hospitality ecosystem through knowledge, connectivity, and credible information—supporting growth, innovation, and sustainability in Kerala’s food and hospitality industry.

Contact Us

Kerala Hotel News Bureau
Modern Hotel Building, Main Road, Pala - 686575

Editorial Board

PRASAD ANANDABHAVAN
9447152522
C. BIJULAL
9447414188
AZEES MOOSA
8089744404
N. SUGUNAN
9446539504
P. P. ABDHUL RAHMAN
9847887323
SHINAJ RAHMAN
9567862002
ROY MADONA
9288182756
NARAYANA POOJARI
9895233845
ROOPESH KOLIYOT
9946998866
T.P. SAJEER
9495077102
M.S. AJI
9447155655
T.J. MANOHARAN
9447052028
N. PRATHEESH
9447954677
R. CHANDRASEKHARAN
9846665155
P.S. SAJEEV KUMAR
9447491951
C. K. ANIL
99478 88585
V. VEERABHADRAN
9995302992
UNNIKRISHNAN EACHARATH
9447390294
ANEESH B NAIR
9544357772

Legal Advisors

GRIEVANCE REDRESSAL | പരാതി പരിഹാരം

Any person residing in India can register a complaint related to the content of the website within a suitable period of time of the publication of the content.

Grievance Officer

Name: Lekha TA
Address: BLand Enterprises, Modern Building, Main Road, Pala, Kottayam 686575

Level II Self Regulatory Body

Journalist and Media Association Grievances Council (JMAGC)
Website: www.jmaindia.org

Complaint Submission Guidelines

Please summarize details of the content which is in violation and specify how it is a violation with respect to the Code of Ethics. Also, please specify the exact section from the Code of Ethics that you are referencing in the violation/complaint.

Back to Headlines

മലയാളികൾക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു






കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികൾ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവിൽ കേരളത്തിൽ 300-400 രൂപക്ക് ലഭിക്കാൻ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിംഗ് ആൻ്റ് ട്രേഡിംഗ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡൻ ഫ്രൂട്ട്‌സ് ഇൻ്റർനാഷണലുമായി സഹകരിച്ചു കൊണ്ടാണ് വിദേശ അവക്കാഡോ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കൊച്ചി തുറമുഖം വഴി അവക്കാഡോ എത്തിക്കാണാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിലെ ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള  ട്രേഡ് ലോഞ്ച് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ഇന്ത്യ ജനറൽ മാനേജർ അജയ് ടി. ജെ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിർവഹിച്ചു.

യൂറോപ്പ് , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് അവക്കാഡോ കേരളീയർക്ക് പരിചിതമായ പഴമാണെന്ന് ഈഡൻ ഫ്രൂട്ട്‌സ് മാനേജിംഗ് ഡയറക്ടർ കമറുദ്ധീൻ സിഎച്ച് പറഞ്ഞു. 

ലോകവിപണിയിൽ 15 മുതൽ 20 ശതമാനം വരെയാണ് അവക്കാഡോ ഉപഭോഗം. എന്നാൽ ഇന്ത്യയിൽ ഇത് 100 ശതമാനമാണ്. ഈ വർഷവും അവക്കാഡോ വില്പനയിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ജനറൽ മാനേജർ അജയ് ടിജി പറഞ്ഞു. ഇന്ത്യയിലേക്കുള്ള അവക്കാഡോ ഇറക്കുമതിയുടെ 50 ശതമാനവും വെസ്റ്റ്ഫാലിയയിൽ നിന്നാണ്.

2021-ൽ ഇന്ത്യയിലേക്ക്  1,000 ടൺ അവോക്കാഡോയാണ് ഇറക്കുമതി ചെയ്തത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ  2,000,  4,000 ടണ്ണായും ഇറക്കുമതി ഇരട്ടിയായി. ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് 8,000 ടണ്ണായി ഇറക്കുമതി ഉയരുമെന്നുമാണ്.

പെറു, ചിലി, ന്യൂസിലാൻഡ്, കെനിയ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ഓസ്‌ട്രേലിയ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്ന് വിമാനമാർഗം ഇന്ത്യയിലേക്ക് അവക്കാഡോ പഴങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, കുത്തനെയുള്ള വിമാന ചിലവും 35 ശതമാനത്തോളം നികുതിയും കാരണം വലിയ വില വർധനവാണ് കേരളത്തിലെ മാർക്കറ്റിൽ ഈ പഴങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായത്. നിലവിൽ ടാൻസാനിയയും, ഓസ്‌ട്രേലിയയും  അവക്കാഡോ ഇറക്കുമതി നികുതി പൂർണ്ണമായും ഒഴിവാക്കി. കടൽ വഴിയുള്ള ഇറക്കുമതി റീട്ടെയിൽ പോയിൻ്റിൽ വില കുറയാൻ സഹായിച്ചിട്ടുണ്ട്.

കേരളത്തിലേത് മികച്ച മാർക്കറ്റാണ്. മലയാളിയുടെ ദിനചര്യയിൽ പഴവർഗ്ഗങ്ങളുടെ ഉപഭോഗം കൂടിയിട്ടുണ്ട്. 300 രൂപക്ക് മുകളിൽ വില വരുന്ന അവക്കാഡോയുടെ ഉപഭോഗം കേരളത്തിൽ സമീപകാലത്ത് വർധിച്ചത്  കേരളത്തിന്റെ വാങ്ങൽ ശേഷിയുടെ പ്രതിഫലനമാണെന്ന് അജയ് ടിജി പറഞ്ഞു.

കേരളത്തിൽ ഇടുക്കി, വയനാട്, പത്തനംതിട്ട, ചില ജില്ലകളുടെ കിഴക്കൻ മേഖലകൾ തുടങ്ങിയ മലയോര പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് അവക്കാഡോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അവക്കാഡോ ധാരാളമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും അതൊക്കെ പ്രാദേശിക ഉപഭോഗത്തിന് മാത്രമേ തികയുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള പഴവർഗ്ഗമാണ് അവക്കാഡോ പഴം. വെണ്ണപ്പഴം എന്നാണ് മലയാളത്തിൽ ഇതിന്റെ നാമം. ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു അംഗമാണ് ഈ പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്‌ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരക്ഷിക്കും. ആന്റി-ഇൻഫ്ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ബി -6, ഫോളേറ്റ് എന്നിവയുൾപ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ അവക്കാഡോ ഭാഗമാക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കാരണം, അവയിലെ നാരുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പും ദഹനനാളത്തിലെ സൂക്ഷ്മാണുക്കളെ ബാധിക്കുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെ സാന്ദ്രത കുറയ്‌ക്കാനും പിത്തരസം കുറയ്‌ക്കാനും ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ വർദ്ധിപ്പിക്കാനും അവകാഡോ സഹായിക്കും. ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യവും നാരുകളും അടങ്ങിയ ഇവ ഊർജസാന്ദ്രവും പോഷക സാന്ദ്രവുമായ പഴമാണ്. ഇന്ത്യൻ വിപണിയിൽ ഐസ്‌ക്രീം, ജ്യൂസുകൾ മുതൽ ചാറ്റുകൾ, പാനി പൂരി വരെയുള്ള ഭക്ഷണങ്ങളുടെ ശ്രേണിയിൽ ഈ പഴം ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യയിലെ വേൾഡ് അവക്കാഡോ ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് സുമിത് സരൺ പറഞ്ഞു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Share to: