സാമൂഹിക സന്നദ്ധ സേനയുടെയും ഡി. ടി. പി.സിയുടെയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പാര്‍ക്കില്‍ 'അഴകേറും കേരളത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം നടത്തി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് തൈ നട്ട് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ പാര്‍ക്ക് ശുചീകരിച്ച് തൈകള്‍ നട്ടു. എ.ഡി.എം കെ ദേവകി, ഡി.ടി.പി.സി സെക്രട്ടറി കെ. ജി അജേഷ്, റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍ ഡീന്‍ യാമിനി വര്‍മ, എച്ച്.എസ്.ആര്‍. എ. ആര്‍. എസ് അമ്പലവയൽ എന്‍. എസ്. എസ് കോ - ഓഡിനേറ്റേര്‍ ഡെന്നി ഫ്രാങ്കോ, യൂത്ത് കേരള ലീഡര്‍ഷിപ് അക്കാദമി-യങ് കേരള ഫെല്ലോ കെ.അപര്‍ണ, എം. എം അതുല്യ എന്നിവര്‍ സംസാരിച്ചു. എന്‍. എസ്.എസ് വളണ്ടിയർമാര്‍, ഡി. ടി.പി.സി ജീവനക്കാര്‍, ഡിസി സ്‌ക്വാഡ് ഇന്റേണ്‍സ് എന്നിവര്‍ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക