Wednesday, 10 April 2024

കുളിമുറിയിൽ ഒളിക്യാമറ; യുവാവ് പിടിയിൽ

SHARE


 തിരുവനന്തപുരം: പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ചയാൾ പിടിയിൽ. നന്തൻകോട് എൻ.എൻ.എ.ആർ.എ. 138 ചന്ദ്രഭവനിൽ അനിൽദാസി(37)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ വീടിന് സമീപത്ത് പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് അനിൽ ദാസ് വീട്ടുവളപ്പിൽ കയറിയത്. 

തുടർന്ന് കുളിമുറിയിൽ മൊബൈൽ വെച്ച് റെക്കോഡ് ചെയ്യാൻ ശ്രമിച്ചതോടെയാണ് വിദ്യാർഥിനി കണ്ടത്. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനിൽദാസിനെ നാട്ടുകാർ പിടികൂടി മ്യൂസിയം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. 
          ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user