കുറുപ്പന്തറ: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ രാവിലെ 7.45നു കോട്ടയം - എറണാകുളം റോഡിലെ സ്ഥിരം അപകട വേദിയായ കുറുപ്പന്തറ പുളിന്തറ വളവിലാണ് അപകടം. കോട്ടയം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലേക്കു പോകുംവഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. <br> <br> കുറുപ്പന്തറ ഭാഗത്തേക്കു വരികയായിരുന്ന കാര്‍ പുളിന്തറ വളവില്‍ നിയന്ത്രണംവിട്ടു റോഡിന് മറുവശത്തെത്തി വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. കാര്‍ ഇടിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. അപകടത്തെത്തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. പിന്നീട് കെഎസ്ഇബി ജീവനക്കാരെത്തി പോസ്റ്റ് സ്ഥാപിച്ചശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക