തമിഴ്നാട്ടിൽ മൂന്ന് വിദ്യാത്ഥികൾ കിണറ്റിൽ മുങ്ങി മരിച്ചു. കരൂർ ജില്ലയിലെ ആണ്ടൻകോവിൽ പഞ്ചായത്തിലാണ് ദാരുണസംഭവം. അശ്വിൻ (12) , മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്. വൈകിട്ട് കളിക്കാനായി പുറത്തുപോയ ഇവരെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കരൂർ സർക്കാർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം . പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക