സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വാഴയുടെ അടുത്ത ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴയുടെ അവസാനം തന്നെ ഇതിന്റെ സൂചനകളും ഉണ്ടായിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ പുത്തൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സിനിമയുടെ റിലീസ് അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
ഈ വർഷം വേനൽ അവധിയ്ക്ക് ചിത്രം തിയേറ്ററുകളിൽ എത്തും. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ ഫണ്ണി പോസ്റ്ററാണ് പങ്കുവെച്ചിരിക്കുന്നത്. വീരപ്പനും ശിവനും ലുട്ടാപ്പിയും യേശുവും ഹനുമാനും എല്ലാവരും പോസ്റ്ററിൽ ഉണ്ട്. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്.
വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്. അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2024 ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യമായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ അതിശക്തമായി പോരാടി.സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗിയായിരുന്നു മന്നത്ത് പത്മനാഭൻ. സമൂഹനന്മ ലക്ഷ്യം വച്ച് അക്ഷീണം പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു മന്നം. നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത് പത്മനാഭൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്. ജാതിമത വേർതിരിവില്ലാതെ എല്ലാവർക്കുമായി കുടുംബക്ഷേത്രം തുറന്നു നൽകിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം.
1914ൽ നായർ സമുദായ ഭൃത്യജനസംഘം ആരംഭിച്ച് സമുദായ പരിഷ്‌കരണത്തിനു തുടക്കമിട്ടു. പിന്നീടത് നായർ സർവീസ് സൊസൈറ്റി എന്നു പുനർനാമകരണം ചെയ്തു. വൈക്കം സത്യാഗ്രഹത്തെ എതിർത്ത സവർണരെ അണിനിരത്തി വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നയിച്ച സവർണജാഥയും ഗുരുവായൂർ സത്യഗ്രഹവും മന്നത്ത് പത്മനാഭന്റെ നേതൃപാടവം അടയാളപ്പെടുത്തി. കാലാതീതമായ ദർശനങ്ങളും നിലപാടുകളും കൊണ്ട് കേരളത്തിന്റെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി മാറിയെന്നതാണ് മന്നത്ത് പത്മനാഭന്റെ പ്രസക്തി
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് മീത്ത് മിറി കപ്പിള്‍സ്. കോമഡി റീല്‍സും ഡാന്‍സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെയാണ് ഇവരുടെ കണ്ടന്റ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല റിയാലിറ്റി ഷോയിലൂടെയും ചാനല്‍ പരിപാടികളിലൂടെയും സജീവമാണ് മീത്തും മിറിയും. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. തലശ്ശേരിയാണ് സ്ഥലം. അതുകൊണ്ടു തന്നെ ഇവരുടെ കണ്ണൂര്‍ സ്ലാങ്ങിനും ഫാന്‍സ് ഏറെയാണ്.പാഞ്ചാലിവസ്ത്ര എന്ന പേരിൽ സ്വന്തമായി ഒരു ഓൺലൈൻ ക്ലോത്തിങ്ങ് ബ്രാൻഡും ഇവർക്കുണ്ട്. വെറും 7000 രൂപ കൊണ്ടാണ് തങ്ങള്‍ ഇത് തുടങ്ങിയതെന്നും ഇപ്പോള്‍ രണ്ട് കോടിയുടെ വരെ ബിസിനസ് ഉണ്ടെന്നും ഇരുവരും അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പുതിയ വീടു വെച്ചതാണ് റിതുഷയുടെയും മിഥുന്റെയും ജീവിതത്തിലെ പുതിയ സന്തോഷം. 4000 സ്ക്വയർ ഫീറ്റിലാണ് വീട് പണിതത്. പുതുവൽസര ദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചല്‍. ആത്മാവ് എന്നർഥം വരുന്ന 'റൂഹ്' എന്ന പേരാണ് വീടിന് നൽകിയിരിക്കുന്നത്. ഏറെനാളത്തെ അന്വേഷണത്തിനൊടുവിലാണ് ഈ പേരിലേക്ക് എത്തിയതെന്നും ലളിതവും അർഥവത്തായതുമായ ഒരു പേര് വീടിന് നൽകണം എന്നുമുള്ളത് തങ്ങളുടെ ആഗ്രഹമായിരുന്നുവെന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഇത് ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായതു മാത്രമല്ല, ഞങ്ങളുടെ ദീർഘവീക്ഷണം യാഥാർത്ഥ്യമായതാണ്. ഈ വീട്ടിലെ ഓരോ കട്ടക്കു പിന്നിലും വലിയ അധ്വാനുമുണ്ട്. ഇവിടുത്തെ ഓരോ മുക്കിലും മൂലയിലും സ്നേഹം നിറഞ്ഞു നിൽപ്പുണ്ട്. കഠിനാധ്വാനവും നിരവധിയാളുടെ പിന്തുണയും കൊണ്ടാണ് ഈ വീട് യാഥാർഥ്യമായത്. ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി'', എന്നാണ് പാലുകാച്ചലിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരുവരും കുറിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂ ഇയർ രാത്രി 12 മുന്തിരികൾ തിന്നുക എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ന്യൂ ഇയർ സോഷ്യൽ മീഡിയ ട്രെൻഡ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വർഷം മുഴുവനും സമൃദ്ധിയും ഐശ്വര്യവും സന്തോഷവും പ്രണയവും ഒക്കെയുണ്ടാകുമെന്നാണ് വിശ്വാസം. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി ട്രെൻഡ് പിന്തുർന്നവരും, ട്രെൻഡല്ലേ നമ്മള് മാത്രം ചെയ്യാണ്ടിരുന്നാൽ മോശമല്ലേ എന്ന് കരുതി മുന്തിരി തിന്നവരും വിശ്വാസത്തിന്റെ പുറത്ത് മുന്തിരി തിന്നവരും ഒക്കെ ഇതിൽ പെടും. ഒരു കടയുടമയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. അദ്ദേഹം പറയുന്നത്, ഒരു പത്തുമുന്നൂറ് പേരെങ്കിലും മുന്തിരി കിട്ടാതെ കടയിൽ നിന്നും മടങ്ങിയിട്ടുണ്ടാവും എന്നാണ്രാത്രി 12 മണിക്ക് ശേഷം മേശയ്ക്കടിയിൽ വച്ച് 12 മുന്തിരി കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് മുന്തിരി വാങ്ങാൻ വന്നവർ തന്നോട് പറഞ്ഞത്" എന്നാണ് കടയുടമ പറയുന്നത്. തന്റെ കയ്യിൽ ഇനി മുന്തിരി ഒന്നും ബാക്കിയില്ല എന്നും കടയുടമ പറയുന്നു. മാർക്കറ്റിലെവിടെയെങ്കിലും മുന്തിരി കിട്ടാനുള്ള സാധ്യത 10 ശതമാനത്തിൽ താഴെയാണ് എന്നും കടയുടമ '200-300 പേർ വെറുംകൈയോടെയാണ് മടങ്ങിയത്, എണ്ണാനാവുന്നതിലും അധികം പേരാണ് മുന്തിരി വാങ്ങിപ്പോയത്' എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പച്ച മുന്തിരി തന്നെയാണ് ആളുകൾ വാങ്ങുന്നത്. കാരണം, ഈ 12 മുന്തിരി കഴിക്കുന്ന ആചാരത്തിന് പച്ചമുന്തിരി തന്നെ വേണം..
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സേഫ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ. തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ മാധ്യമങ്ങൾ നടത്തുന്നു. പരസ്യത്തിന്റെ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ എത്തരക്കാരാണെന്ന് അറിയാൻ പറ്റില്ലല്ലോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ജയസൂര്യ വ്യക്തമാക്കി.
രണ്ടുതവണ ഇഡിക്ക് മുമ്പാകെ ഹാജരായിട്ടുണ്ട്. എന്നാൽ ഏഴാം തീയതി ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം ആണെന്നും ജയസൂര്യ വ്യക്താക്കുന്നു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ. കേസിൽ ജയസൂര്യയുടെ ഭാര്യ സരിതയുടേയും മൊഴി എടുത്തിരുന്നു.
സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസിൽ 2023 ജനുവരിയിൽ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. നൂറിലധികം പേരിൽനിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോർട്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്ന ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചത്. സുപ്രീംകോടതി വിധി അവഗണിച്ച് ഇളവ് നിലനിര്‍ത്തിയെന്ന ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പിഴവ് തിരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
അധ്യാപകര്‍ക്കുള്ള യോഗ്യത പരീക്ഷയായ കെ-ടെറ്റ് വിജയിച്ചാല്‍ മാത്രമെ ഇനി സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപക നിയമനം ലഭിക്കു. ഒടുവില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായി. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് കെ- ടെറ്റ് വേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.
വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് കെ-ടെറ്റ് യോഗ്യത പരീക്ഷ വിജയിക്കേണ്ടതില്ലെന്ന ഇളവ് നിലനിര്‍ത്തി പോവുകയായിരുന്നു. ഇതേതുടര്‍ന്ന് പിഎസ്‌സി കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറക്കിയ അധ്യാപക നോട്ടിഫിക്കേഷനിലും ഇളവ് നിലനിര്‍ത്തിയിരുന്നു. ട്വന്റിഫോര് ഈ വര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തിരുത്ത്. സുപ്രീംകോടതി വിധി അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് തിരുത്തിയതോടെ ഇനി പിഎസ്‌സിയും തിരുത്തേണ്ടി വരും. നേരത്തെ ഇറക്കിയ പിഎസ്‌സി നോട്ടിഫിക്കേഷനുകള്‍ വീണ്ടും മാറ്റി പുറത്തിറക്കാനും സാധ്യതയുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇൻഡോർ: മുലപ്പാൽ കുറഞ്ഞതോടെ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി കൊടുത്തു. പത്ത് വർഷം കാത്തിരിപ്പിന് ശേഷം ജനിച്ച ആൺകുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇൻഡോറിൽ പൈപ്പ് വെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നത് മൂലമുണ്ടായ ദുരന്തത്തിൽ ഒടുവിലത്തെ മരണമാണ് ആറ് മാസം പ്രായമുള്ള ആൺകുഞ്ഞ്. കുഞ്ഞിന് അമ്മയുടെ മുലപ്പാൽ തികയാതെ വന്നതോടെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയത്. ഇൻഡോറിലെ ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികളുടെ മകനാണ് അതിദാരുണമായി മരിച്ചത്. അഞ്ചര മാസം പ്രായമുള്ള അവ്യാനാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്. ഡിസംബർ 26നാണ് കുഞ്ഞിന് പനിയും വയറിളക്കവും ബാധിച്ചത്. ഉടൻ തന്നെ അവ്യാന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗാവസ്ഥയിൽ കുറവുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ലഭിച്ചത്. എന്നാൽ തിരികെ വീട്ടിലെത്തി ഒരു ദിവസം പിന്നിട്ടതോടെ കുഞ്ഞിന് പനി കലശലായി. രാവിലെ ആശുപത്രിയിൽ കാണിക്കാമെന്ന ധാരണയിൽ മാതാപിതാക്കൾ മരുന്ന് നൽകി കാത്തിരുന്നു. പുലർച്ചയോടെ വയറിളക്കവും ഛർദ്ദിയും രൂക്ഷമായി അവ്യാൻ മരണപ്പെടുകയായിരുന്നു. പൈപ്പ് വെള്ളം സംബന്ധിച്ച പരാതി പരിഹരിക്കുന്നതിൽ വീഴ്ച, നഷ്ടമായത് നിരവധി ജീവനുകൾ
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന നിലയിൽ പ്രശസ്തമായ ഇൻഡോറിലാണ് കുടിവെള്ളം മരണ കാരണമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മലിനമായ വെള്ളം കുടിച്ച ആളുകൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തേടുന്ന കാഴ്ച ഇൻഡോറിലെ ആശുപത്രികളിൽ കാണാനുള്ളത്. മുഖ്യമന്ത്രി മോഹൻ യാദവ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിലെത്തി സാഹചര്യം വിലയിരുത്തിയിരുന്നു. സംഭവത്തിൽ പ്രഥമ ദൃഷ്ട്യ കുറ്റക്കാരായ നാല് പേരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും രോഗികളായവർക്ക് സൌജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിശദമാക്കി. സംഭവത്തിൽ മൂന്നംഗ സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും പൈപ്പ് ലൈനുകളിലെ തകരാറ് പരിഹരിക്കാൻ വൈകിയതാണ് നിലവിലെ അവസ്ഥയുടെ കാരണമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഒക്ടോബർ മുതൽ പരാതി ഉയർന്നുവെങ്കിലും ചുമതലയിലുള്ള ഉദ്യോഗസ്ഥർ പരാതി പരിഹരിക്കാൻ താൽപര്യം കാണിക്കാത്തത് മൂലം കുടിവെള്ളം ഉപയോഗിച്ച 8 പേരാണ് നിലവിൽ മരണപ്പെട്ടത്.
ഡിസംബർ 29നാണ് പൈപ്പ് വെള്ളം കുടിച്ച് രോഗബാധിച്ച ആദ്യത്തെ മരണം ഇൻഡോറിൽ റിപ്പോർട്ട് ചെയ്തത്. കുടിവെള്ള പൈപ്പ് ലൈനിന് മുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശുചിമുറി സ്ഥാപിച്ചത് മൂലമാണ് വെള്ളത്തിൽ മാലിന്യം കലർന്നത്. 212 പേരോളമാണ് നിലവിൽ ചികിത്സ തേടിയത്. ഭാഗീരഥ്പുരയിലാണ് മരണങ്ങളിലേറെയും സംഭവിച്ചിട്ടുള്ളത്. 2025 ൽ മാത്രം 266 പരാതികളാണ് കുടിവെള്ളവുമായി ബന്ധപ്പെട്ട് ഇൻഡോറിൽ ലഭിച്ചത്. ഇതിൽ 23 പരാതികൾ ഭാഗീരഥ്പുര മേഖലയിലാണ്. എൻജിനീയർക്ക് പരിഹരിക്കാൻ നൽകിയ 16 കേസുകളിൽ അഞ്ച് പരാതികൾ മാത്രമാണ് പരിഹരിക്കപ്പെട്ടത്. സസ്പെൻഷൻ നേരിടുന്നവരിൽ അസിസ്റ്റൻറ് എൻജിനിയറും ഉൾപ്പെടും. നഗരത്തിൽ മലിനജലം കുടിച്ച് വയറിളക്കം ബാധിച്ചു മരിച്ചവരുടെ എണ്ണം സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മരിച്ചത് 4 പേർ മാത്രമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറയുന്നത്. അതേസമയം 13 പേർ മരിച്ചതായി പ്രശ്നം ഉണ്ടായ ഭാഗീരഥ്പുരയിലെ ജനങ്ങൾ പറയുന്നത്. 7 പേർ മരിച്ചതായാണ് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ ഇതിനോടകം വിശദമാക്കിയത്.
recommended by
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കേരളസർവകലാശാലയുടെ ജനുവരി 2026 സെഷൻ പി.എച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി 01 മുതൽ 15 വൈകുന്നേരം 05.00 മണിവരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ വെബ് സൈറ്റിൽ (www.research.keralauniversity.ac.in) അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക. യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും പകർപ്പും അനുബന്ധരേഖകളും 2026 ജനുവരി 16 ന് വൈകുന്നേരം 05.00 മണിക്ക് മുൻപായി കേരളസർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്കേരള സർവകലാശാലയുടെ മൂന്ന്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻ്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി.) ജനുവരി 2026 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. www.research.keralauniversity.ac.in.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സമൂഹമാധ്യമങ്ങളിൽ തനിക്കും അമ്മക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയയാൾക്കെതിരെ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ താരവുമായ ശ്രീലക്ഷ്മി അറക്കൽ രംഗത്ത്. ഒരാളുടെ ജീവിതം അറിയാതെ , അയാള് കടന്നു വന്ന വഴികൾ അറിയാതെ അഞാൻ ഐഎഫ്എഫ്കെയ്ക്ക് പോയ സമയത്ത് ഒരാൾ കളങ്കാവൽ സിനിമയുടെ റിവ്യൂ ചോദിക്കുകയും അതിനകത്തെ മമ്മൂട്ടിയെ കണ്ടപ്പോൾ എനിക്ക് എൻ്റെ സ്വന്തം അച്ഛനെ ആണ് ഓർമ വന്നത് എന്ന് പറഞ്ഞ വീഡിയോ എടുത്ത് വിക്കി തഗ് എന്ന മഹാൻ വലിയ രീതിയിൽ റിയാക്ട് ചെയ്ത് എന്നെ സൈബർ ബുള്ളിയിങ്ങിന് ഇട്ടു കൊടുക്കുന്നത് വളരെ മോശം ആണ്. അതിൻ്റെ അടിയിലെ കമന്റുകൾ അതിലും മോശം ആണ്. ഒരു കുട്ടിയുടെ തെറ്റ് ആണോ നല്ല തന്തക്ക് ഉണ്ടായില്ല എന്നത്.
ഞാൻ ആവർത്തിച്ച് ആവർത്തിച്ച് പറയുന്ന കാര്യമാണ് ഞാൻ നല്ല തള്ളക്കു ആണ് ഉണ്ടായത് എന്ന്. ഒരാളുടെ ജീവിതം അറിയാതെ , അയാള് കടന്നു വന്ന വഴികൾ അറിയാതെ അയാളെ ഇങ്ങനെ സൈബർ ബുള്ളിയിങ്ങിന് ഇട്ടു കൊടുക്കുന്നത് എന്ത് കഷ്ടമാണ്. എൻ്റെ അമ്മ സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരു അങ്കണവാടി ടീച്ചർ ആണ്. കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ആൾ ആണ്. വിക്കി തഗിന് മാന്യത ഉണ്ട് എങ്കിൽ എൻ്റെ അമ്മയെ ഉൾപ്പെടെ സൈബർ ബുള്ളിയിംഗിന് ഇട്ടു കൊടുത്തതിന് മാപ്പ് പറയണം. മാന്യത ഉണ്ടെങ്കിൽ മാത്രം.യാളെ ഇങ്ങനെ സൈബർ ബുള്ളിയിങ്ങിന് ഇട്ടു കൊടുക്കുന്നത് എന്ത്
കഷ്ടമാണെന്ന് ശ്രീലക്ഷ്മി ചോദിക്കുന്നു.പിന്നെ അച്ഛൻ ഇല്ലാതെ എൻ്റെ അമ്മ ഒറ്റക്ക് വളർത്തിയ ഞാൻ രണ്ടു ഡിഗ്രിയും രണ്ടു പിജിയും എടുത്ത് ജോലി ചെയ്തു ജീവിക്കുന്നു. കഷ്ടപ്പെട്ട് രാവിലെയും വൈകിട്ടും ജോലിക്ക് പോയി പകൽ പഠിക്കാൻ പോയി ആണ് ബിഎഡ് & എം എഡ് പാസ് ആയത്. അതും കേരളത്തിലെ ഏറ്റവും നല്ല ഗവൺമെന്റ് കോളേജിൽ. 95% ഡിഗ്രിക്ക് മാർക്ക് ഉള്ളവർക്ക് മാത്രമേ ആ കോളേജിൽ അഡ്മിഷൻ കിട്ടുകയുള്ളൂ. അതുപോലെ B.Sc ഫിസിക്സ് & M.Sc ഫിസിക്സ് പഠിച്ചു പാസ് ആകണമെങ്കിൽ ഇതുപോലെ യൂട്യൂബിൽ വന്നു ഡയലോഗ് അടിക്കുന്ന ബുദ്ധി ഒന്നും പോര. പഠിച്ചവരെ, അവരുടെ മെറിറ്റിനെയെങ്കിലും റെസ്പെക്ട് ചെയ്യാൻ പഠിക്ക്'', ശ്രീലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. സര്‍വേ രണ്ടുമാസം നീണ്ടുനില്‍ക്കും.നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ് കേരളമാകെ ഈ സര്‍വേക്കായി നിയോഗിച്ചിരിക്കുന്നത്. നാല് ചോദ്യങ്ങളാണ് ജനങ്ങളോട് സര്‍വേയുമായി ബന്ധപ്പെട്ട് ചോദിക്കുക. കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിര്‍ദേശങ്ങള്‍, നടപ്പാക്കി വരുന്ന വികസന പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങള്‍, നടപ്പാക്കേണ്ട ക്ഷേമപദ്ധതികള്‍, നിലവിലെ ക്ഷേമ പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. 2031ല്‍ ഒരു വികസിത കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍വേ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ജനങ്ങളിലെത്തിക്കാനുള്ള നടപടിയും ഭാവി കേരളം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനും കൂടിയാണ് സര്‍വേ എന്നാണ് വിലയിരുത്തല്‍.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12